24- ാം വയസിൽ വീട്ടിൽ നിന്ന് പുറത്താക്കി, സ്വന്തമായി ഫ്ലാറ്റെടുത്തു, വരുമാനത്തിനായി തെരഞ്ഞെടുത്ത മാർഗം കഞ്ചാവ് വിൽപന; കയ്യോടെ പിടികൂടി പൊലീസ്

Published : Aug 13, 2025, 11:17 AM IST
Ganja case

Synopsis

വെങ്ങന്നൂരിൽ 2 കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂർ പൊലീസ്. ആറാപ്പുഴ റോഡിലെ ഇരുനില ബിൽഡിംഗിലെ താഴത്തെ നിലയിലെ ഫ്ലാറ്റിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

പാലക്കാട്: വെങ്ങന്നൂരിൽ 2 കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂർ പൊലീസ്. ആറാപ്പുഴ റോഡിലെ ഇരുനില ബിൽഡിംഗിലെ താഴത്തെ നിലയിലെ ഫ്ലാറ്റിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. 24 വയസുകാരനായ ദീപു ആണ് പിടിയിലായത്. ഇയാളെ വീട്ടുകാ‍ർ നേരത്തെ ഉപേക്ഷിച്ചതാണ്. വീട്ടിൽ നിന്നും പുറത്താക്കിയതോടെ സ്വയം വരുമാനം കണ്ടെത്താനായി ഇയാൾ കഞ്ചാവ് വിൽപന തുടരുകയായിരുന്നു. ഇങ്ങനെ സ്വന്തമായി എടുത്ത ഫ്ലാറ്റിൽ നിന്നുമാണ് പ്രതി പിടിയിലായത്. ഫ്ലാറ്റിൽ നിന്നാണ് ലഹരി സൂക്ഷിക്കുന്നതും വിപണനം നടത്തുന്നതും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിലെത്തി പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

ആലത്തൂർ എസ്ഐ വിവേക് നാരായണന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘവും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ