കോവളം ബീച്ചിലെത്തി, സ്കൂട്ട‌‌‍‌ർ തിരിക്കുമ്പോൾ പിന്നിൽ മറഞ്ഞിരുന്ന അപകടം അറഞ്ഞില്ല; വെങ്ങാനൂർ സ്വദേശി വീണത് കിണറ്റിൽ

Published : Aug 13, 2025, 11:00 AM IST
scooter well

Synopsis

കോവളം ബീച്ചിനടുത്ത് സ്കൂട്ടർ തിരിക്കുന്നതിനിടെ വെങ്ങാനൂർ സ്വദേശി കിണറ്റിലേക്ക് വീണു. റോഡിന് സമീപം ആൾ മറയില്ലാത്ത കിണറിനുള്ളിലേക്ക് സ്കൂട്ടർ സഹിതം വീണെങ്കിലും ആഴം കുറവായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തിരുവനന്തപുരം: കോവളം ബീച്ചിനടുത്ത് സ്കൂട്ടർ തിരിക്കുന്നതിനിടെ വെങ്ങാനൂർ സ്വദേശി കിണറ്റിലേക്ക് വീണു. റോഡിന് സമീപം ആൾ മറയില്ലാത്ത കിണറിനുള്ളിലേക്ക് സ്കൂട്ടർ സഹിതം വീണെങ്കിലും ആഴം കുറവായിരുന്നതനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ വെങ്ങാനൂർ സ്വദേശിയെ ചന്ദ്രമോഹൻ ആണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. വിഴിഞ്ഞത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് ആളിനെ ഏണിയുടെ സഹായത്താൽ പുറത്തെത്തിക്കുകയായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം കോവളത്തെത്തിയ ചന്ദ്രമോഹൻ മടങ്ങുന്നതിനായി വാഹനത്തിലിരുന്ന് തിരിക്കുമ്പോൾ തകര ഷീറ്റും മറ്റും ഇട്ട് താൽക്കാലികമായി മൂടിയിരുന്ന ആൾ മറയില്ലാത്ത കിണറിനുള്ളിലേക്ക് വാഹനത്തിന്റെ പിൻചക്രം അകപ്പെട്ട് നേരെ താഴേക്ക് പതിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റിനുള്ളിൽ മാലിന്യം ഉൾപ്പെടെ നിറഞ്ഞ അവസ്ഥയിലായിരുന്നെങ്കിലും വെള്ളമുണ്ടായിരുന്നില്ലെന്നതിനാൽ അപകടം ഒഴിവായി.

പ്രവർത്തനം ഇല്ലാതെ പൂട്ടിയിട്ട നിലയിലുള്ള ഹോട്ടലിനോട് അനുബന്ധിച്ച് ആണ് കിണറുള്ളത്. കോവളം ബീച്ചിലേക്ക് എപ്പോഴും തിരക്കുള്ള പാതയോരത്താണ് ആൾമറ ഇല്ലാത്ത അപകട ഭീഷണി ഉയർത്തുന്ന കിണർ. കിണർ അടിയന്തിരമായി മൂടുകയോ മേൽമൂടി സ്ഥാപിക്കുക ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്