Latest Videos

'മൂന്ന് വർഷത്തിന് ശേഷം അവർ കണ്ടു', മോട്ടുവിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യയും മക്കളും എത്തി

By Web TeamFirst Published May 31, 2023, 9:44 PM IST
Highlights

മൂന്നു വർഷത്തിലധികമായി കോഴിക്കോട് ആശാഭവനിലെ അന്തേവാസിയായിരുന്ന മോട്ടു നായിക് വീടണഞ്ഞു

കോഴിക്കോട്:  മൂന്നു വർഷത്തിലധികമായി കോഴിക്കോട് ആശാഭവനിലെ അന്തേവാസിയായിരുന്ന മോട്ടു നായിക് വീടണഞ്ഞു. ഒഡിഷ സ്വദേശിയായ മോട്ടു നായ്ക്കിനെ ബന്ധുക്കളെത്തി സ്വദേശത്തേക്ക് കൊണ്ടുപോയി.  വീടുവിട്ടിറങ്ങിയ ശേഷം അലഞ്ഞുതിരിഞ്ഞു ആശാഭവനിലെത്തിയ മോട്ടു നായിക്കിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ നടന്നു വരികയായിരുന്നു. 

തുടക്കത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതിരുന്ന മോട്ടു തന്റെ മാനസിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടിയ ശേഷം ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ആകെ ഒഡിയ ഭാഷ മാത്രം അറിയാവുന്ന മോട്ടുവിനെ ദ്വിഭാഷിയുടെ സഹായത്തോടെ കാര്യങ്ങൾ മനസിലാക്കാൻ പരിശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. സാമൂഹ്യ പ്രവർത്തകനായ ശിവൻ കോട്ടൂളിയുടെ സഹായത്തോടെ ഒഡിഷയിലെ ഖുർദ ജില്ലക്കാരനാണ് മോട്ടു എന്ന് മനസ്സിലാക്കുകയും തുടർന്ന് പൊലീസ് മുഖേന വീട്ടുകാരെ കണ്ടെത്തി കാര്യങ്ങൾ ധരിപ്പിക്കുകയുമായിരുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമായ മോട്ടു നായിക് ജോലി ആവശ്യാർത്ഥമാണ് വീടുവിട്ടിറങ്ങി ബാംഗ്ലൂരിൽ എത്തിയത്.  അവിടെനിന്നും  കാണാതാവുകയായിരുന്നു. നാട്ടിൽ ഭാര്യയും രണ്ടു മക്കളും അടങ്ങിയ മോട്ടുവിന്റെ കുടുംബം ബാംഗ്ലൂരിലും പരിസര  പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

മോട്ടുവിനെ  കൊണ്ടുപോകാനായി ആശാഭവനിൽ ഭാര്യ ആശ, ഭാര്യാ പിതാവ് നകുല ബാലെ, സുഹൃത്തായ സുജിത് എന്നിവരാണ് എത്തിച്ചേർന്നത്. വർഷങ്ങൾക്കു ശേഷമുള്ള ഇവരുടെ കൂടിക്കാഴ്ച്ച വികാര നിർഭരമായിരുന്നു. നാട്ടിലേക്ക് മടങ്ങിയ കുടുംബത്തെ ആശാഭവൻ  സൂപ്രണ്ട് ചുമതല വഹിക്കുന്ന മുഹമ്മദ് ജാബിർ, സാമൂഹ്യ പ്രവർത്തകൻ ശിവൻ കോട്ടൂളി, ജീവനക്കാർ എന്നിവർ ചേർന്ന് യാത്രയാക്കി.

Read more: വീട് ആക്രമിച്ചു, യുവാക്കളെ മർദ്ദിച്ചു, വാഹനങ്ങൾ തകർത്തു, ഒരാളെ വെടിവച്ചു, ചേർത്തല ഗുണ്ടാവിളയാട്ടത്തിൽ അറസ്റ്റ്

പുകയില വിരുദ്ധ ദിനം: ദന്തരഥവുമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ബോധവത്കരണം 

തിരുവനന്തപുരം: പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തലസ്ഥാനത്ത് വിപുലമായ അവബോധ പരിപാടികൾ സംഘടിപ്പിച്ചു.ഓറൽ ഹെൽത്ത്,മൗത്ത് ക്യാൻസർ  പ്രതിരോധം പുകയിലയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള സന്ദേശം  പ്രചരിപ്പിച്ചുള്ള ദന്തരഥയാത്ര വേറിട്ടതായി.  ഗാന്ധി പാർക്കിൽ മന്ത്രി ജി.ആർ അനിൽ ചലിക്കുന്ന എക്സിബിഷൻ ദന്തരഥം ഫ്ലാഗ് ഓഫ് ചെയ്തു. 

എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ജയരാജ്  ആശംസകൾ നേർന്നു.ലെറ്റർ മൗത്ത് ലൈഫ് എന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പുകയില ഉപയോഗം വായിലെ അർബുദ പരിശോധന എന്നിവയെ കുറിച്ച് അവബോധമുണ്ടാക്കാൻ ജില്ലയിൽ തേജസ് പദ്ധതിക്കും തുടക്കമിട്ടു. ദന്തരഥമായ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിലെ ഒന്നാം നിലയിൽ പുകവലി നിർത്താൻ ആഗ്രഹിക്കുന്ന വർക്കായി പ്രാഥമിക കൗൺസിലിംഗ് നൽകി. 

തമ്പാനൂർ ശാസ്തമംഗലം വേളി വഴി ശംഖുംമുഖത്ത് രഥത്തിന്റെ യാത്ര അവസാനിച്ചു. നിരവധിപേർ കൗൺസിലിംഗിന്റെ ഭാഗമായി സ്പെഷ്യലിറ്റി സംഘടന ആസ്മിക്ക് പ്രസിഡന്റ് ഡേ. ബീന വർമ്മ, സെക്രട്ടറി ഡേ. ദീപ എന്നിവർ കൗൺസിലിംഗ് നയിച്ചു. റെഡ് എഫ്എം പുകവലി നിർത്താൻ തയ്യാറാകുന്നവർക്ക് വൃക്ഷ തൈ നൽകി. 

മൗത്ത് ഹെൽത്ത് ശക്തിപ്പെടുത്താനും പുകയില സംബന്ധിച്ച രോഗങ്ങൾ തടയാനും കൂടുതൽ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. സംഗീത ചെറിയാൻ,സെക്രട്ടറി ഡോ. ദീബു ജെ. മാത്യൂ,തിരുവനന്തപുരം ഭാരവാഹികളായ ഡോ. സിദ്ധാർത്ഥ് നായർ,ഡോ. സംഗീത കുറുപ്പ്,ഡോ.സുജിത്ത് എന്നിവർ നേതൃത്വം നൽകുമെന്ന് ഐ.ഡി.എകൗൺസിൽ ഓൺ ഡെന്റൽ ഹെൽത്ത് ചെയർമാൻ ഡോ. സെബി വർഗീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!