
ചേർത്തല: കൂട്ടംതെറ്റിയെത്തിയ അപൂർവയിനം ദേശാടനപക്ഷി കൗതുക കാഴ്ചയായി. ചേർത്തല അഖിലാഞ്ജലി സ്റ്റുഡിയോ പാർക്കിലാണ് താറാവിനത്തിൽപ്പെട്ട ലേസർ വിഗിലിംഗ് ഡെക്കിനെ കണ്ടെത്തിയത്.
നീന്താനും പറക്കാനും കഴിയുന്ന ഇവ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. ശൈത്യകാലങ്ങളിലാണ് ഇവ കൂട്ടത്തോടെ കേരളത്തിൽ എത്തുന്നത്. ചെറിയ ചുരുളൻ ഏരണ്ടയെന്നാണ് നാട്ടിൽ ഇവ അറിയപ്പെടുന്നത്. പറക്കുന്നതിനിടെ കൂട്ടം തെറ്റിയതാകാമെന്നാണ് സംശയിക്കുന്നത്.
പച്ചപ്പുള്ള ശുദ്ധജല തടാകങ്ങളിലും ജലാശയങ്ങളിലുമാണ് ഇവയെ കാണുന്നത്. സ്റ്റുഡിയോ പാർക്കിലെ ജീവനക്കാരാണ് ദിവസങ്ങളായി പരിപാലിക്കുന്നത്. അപൂർവയിനം പക്ഷിയെ കാണാൻ ദിവസേന നിരവധി പേരാണ് സ്റ്റുഡിയോയിൽ എത്തുന്നത്.
2658 മീറ്റര്‍ ഉയരം, മണിക്കൂറില്‍ 87 കി.മീ വേഗത; ആ ദേശാടനപ്പക്ഷികള്‍ പറന്നതെങ്ങോട്ട്?
വിരുന്ന് വന്നത് ഇന്ത്യയില്‍, കൂട്ടൂകൂട്ടിയത് മൂന്നാറില്‍, ഇത് യൂറേഷ്യന്‍ ബ്ലാക്ക് ക്യാപ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam