2658 മീറ്റര്‍ ഉയരത്തില്‍ പറന്ന്, മണിക്കൂറില്‍ 87 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് ദേശാടനപക്ഷികള്‍ 6,000 കിലോമീറ്ററിലധികം സഞ്ചരിച്ചതെങ്ങനെയെന്ന് ആ ക്ലിപ്പ് കാണിച്ചുതന്നു.

വിമാനങ്ങളില്‍ മനുഷ്യന്‍ പറന്നു തുടങ്ങുന്നതിനും പതിറ്റാണ്ടുകള്‍ മുമ്പേ ദേശാടന പക്ഷികള്‍ അനുകൂലമായ ആവാസ വ്യവസ്ഥകള്‍ തേടി ആയിരക്കണക്കിന് മൈലുകള്‍ പറന്നു തുടങ്ങി. അതികഠിനമായ കാലാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുക, കൂടുകൂട്ടുക, ഭക്ഷണം തേടുക എന്നിങ്ങനെയുള്ള അസംഖ്യം കാരണങ്ങളാല്‍ പക്ഷികള്‍ അനുയോജ്യമായ പാരിസ്ഥിതിക കേന്ദ്രങ്ങള്‍ തേടി ദേശാടനം ചെയ്യുന്നു.

കഴിഞ്ഞദിവസം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ കൗതുകകരമായ ഒരു വീഡിയോ ക്ലിപ്പ് പങ്കിട്ടു. ഒരു പല്ലിഡ് ഹാരിയറിന്റെ റൂട്ട് ട്രാക്ക് ചെയ്യുന്ന ഒരു ക്ലിപ്പാണ് അദ്ദേഹം പങ്കിട്ടത്. 2658 മീറ്റര്‍ ഉയരത്തില്‍ പറന്ന്, മണിക്കൂറില്‍ 87 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് ദേശാടനപക്ഷികള്‍ 6,000 കിലോമീറ്ററിലധികം സഞ്ചരിച്ചതെങ്ങനെയെന്ന് ആ ക്ലിപ്പ് കാണിച്ചുതന്നു.

Scroll to load tweet…

വീഡിയോ പങ്കുവെച്ചുകൊണ്ട് കസ്വാന്‍ കുറിച്ചത് അതിലേറെ മനോഹരമായ വാക്കുകള്‍: 'കുടിയേറ്റത്തില്‍ മനുഷ്യന്‍ എത്രമാത്രം പിന്നില്‍ ആണെന്ന് നോക്കൂ. ഒരു പല്ലിഡ് ഹാരിയര്‍ സാറ്റലൈറ്റ് ടാഗ് ചെയ്യുകയും അതിന്റെ റൂട്ട് നിരീക്ഷിക്കുകയും ചെയ്തു. പക്ഷി 6000 കിലോമീറ്റര്‍ സഞ്ചരിച്ച് റഷ്യയിലേക്ക് പോയി. മനോഹരമായ വെളിപാടുകള്‍. യഥാര്‍ത്ഥ ടൂറിസ്റ്റുകള്‍''. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ .

മള്‍ട്ടി ഡിസിപ്ലിനറി ഡിജിറ്റല്‍ പബ്ലിഷിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച 'മധ്യേഷ്യയിലെ നാല് ഭീഷണിപ്പെടുത്തുന്ന റാപ്റ്ററുകളുടെ ഹോം റേഞ്ചുകളും മൈഗ്രേഷന്‍ റൂട്ടുകളും: പ്രാഥമിക ഫലങ്ങള്‍' എന്ന പേപ്പറും അദ്ദേഹം തന്റെ ട്വീറ്റില്‍ ലിങ്ക് ചെയ്തു.

നിരവധി പേരാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. കസ്വാന്റെ പോസ്റ്റില്‍ കമന്റ് ചെയ്തുകൊണ്ട് ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതിയത് ഇങ്ങനെ ''അവിശ്വസനീയം....അവരുടെ ചിറകുകളുടെ കരുത്ത് ഒന്ന് സങ്കല്‍പ്പിക്കുക.'' മറ്റൊരാള്‍ എഴുതി, ''മനുഷ്യര്‍ക്കാണ് വിസ പ്രശ്‌നങ്ങള്‍. പക്ഷികള്‍ക്ക് അത്തരം നിയന്ത്രണങ്ങളൊന്നുമില്ല!.''

ഇന്ത്യന്‍ സ്‌പോട്ടഡ് ഈഗിള്‍, ടാണി ഈഗിള്‍, പല്ലിഡ് ഹാരിയര്‍ തുടങ്ങിയ ദേശാടന പക്ഷികള്‍ വളരെ ദൂരത്തേക്ക് ദേശാടനം തുടരുമ്പോഴും, കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ കടന്നുകയറ്റവും കാരണം അവയുടെ ജനസംഖ്യ കുറയുകയാണ്.