
ആലപ്പുഴ: എ എം ആരിഫ് എം പി യുടെ വാഹനം ചേർത്തലയില് വെച്ച് അപകടത്തിൽപ്പെട്ടു. നിർത്തിയിട്ട ലോറിക്ക് പിറകിൽ എം പി സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
പയ്യോളിയിലെ യുവാവിന്റെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ, മദ്യപാനത്തെ തുടർന്നുള്ള തർക്കമെന്ന് പൊലീസ്
കാണാതായ ആള്‍ മൂന്നാം നാള്‍ തോട്ടില്‍ മരിച്ച നിലയില്‍, സമീപം കാട്ടുപന്നിയുടെ ജഡം
ടൗണില്‍ പോയി വരട്ടെ എന്ന് പറഞ്ഞ് പുറത്തിറങ്ങിയ ആളുടെ ജഡം മൂന്നാനാള്‍ തോട്ടില്‍ കണ്ടെത്തി. സമീപം കാട്ടുപ്പന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. എടക്കര ചുങ്കത്തറ കുന്നത്ത് സ്വദേശി 48 കാരനായ പുളിമൂട്ടില്‍ ജോര്‍ജ് കുട്ടിയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്ററോളം അകലെ എടക്കര മുപ്പിനിപ്പാലത്തിനും പേട്ടക്കുന്ന് വനത്തിനും സമീപം തോട്ടിലാണ് മൃതദേഹം കണ്ടത്.
സമീപത്തെ വൈദ്യുതിലൈനില്‍ നിന്ന് കാട്ടുപ്പന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നതിന്റെ അടയാളങ്ങളും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കാട്ടുപ്പന്നിയുടെ ജഡത്തിനരികില്‍ നിന്ന് നീളമുള്ള കമ്പിയും ലഭച്ചു. കാട്ടുപ്പന്നിയുടെ ആക്രമണിനിടെ ജോര്‍ജ് കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.