പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ പയ്യോളി ഹൈ സ്കൂളിന് സമീപത്തെ തട്ടുകടയിൽ വെച്ചാണ് സംഭവം നടന്നത്

കോഴിക്കോട്: പയ്യോളിയിലെ സഹദിന്റെ കൊലപാതകത്തിന് പിന്നിൽ മദ്യപാനത്തെ തുടർന്നുള്ള തർക്കമെന്ന് നിഗമനം. സംഭവത്തിൽ നാട്ടുകാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പയ്യോളി സ്വദേശികളായ അലി, ഇസ്മായിൽ, ഷൈജൽ എന്നിവരാണ് പിടിയിലായത്. മദ്യപാനത്തെ തുടർന്നുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ പയ്യോളി ഹൈ സ്കൂളിന് സമീപത്തെ തട്ടുകടയിൽ വെച്ചാണ് സംഭവം നടന്നത്. മർദ്ദനമേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക് ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ യുവാവിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.