പുന്നപ്രയിൽ പൊലീസുകാരെ ആക്രമിച്ച് കോൺഗ്രസ് നേതാവ് ഒളിവിൽ പോയി; മൂന്നാറിൽ നിന്ന് പൊക്കി പൊലീസ്, റിമാൻഡിൽ

Published : Feb 07, 2025, 06:34 PM IST
പുന്നപ്രയിൽ പൊലീസുകാരെ ആക്രമിച്ച് കോൺഗ്രസ് നേതാവ് ഒളിവിൽ പോയി; മൂന്നാറിൽ നിന്ന് പൊക്കി പൊലീസ്, റിമാൻഡിൽ

Synopsis

നുവരി 30ന് കുറവൻതോട് എഐവൈഎഫ് നടത്തിയ ഗാന്ധി സ്മ്യതി പരിപാടിക്കിടെ ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘമെത്തി ഓഫീസിലെ കൊടി നശിപ്പിച്ചിരുന്നു. 

അമ്പലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ പൊലീസ് ഉദ്യോഗസ്ഥരെ  ആക്രമിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. പുന്നപ്ര പാലമൂട്ടിൽ സെമീർ (42)നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 30ന് കുറവൻതോട് എഐവൈഎഫ് നടത്തിയ ഗാന്ധി സ്മ്യതി പരിപാടിക്കിടെ ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘമെത്തി ഓഫീസിലെ കൊടി നശിപ്പിച്ചിരുന്നു. 

വിവരമറിഞ്ഞ സംഭവ സ്ഥലത്തെത്തിയ പുന്നപ്ര എസ്എച്ച്ഒ സെപ്റ്റോ ജോൺ, സീനിയർ പൊലീസ് ഓഫീസർ ഹരികൃഷ്ണൻ എഐവൈഎഫ് മണ്ഡലം സെക്രട്ടറി ജീ സുബീഷ് എന്നിവരെയാണ് സെമീറും സംഘം ആക്രമിച്ചത്. സംഭവവുമായി ബന്ധപെട്ട് നിയാസ്, അൻസാർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഒളിവിലായിരുന്ന സെമീർ പാലമൂടനെ മൂന്നാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Read More : മുട്ടാർതോട് പുനരുദ്ധാരണത്തിന് 3.5 കോടി, ആറ്റുകാൽ ബണ്ട് റോഡിന് 1.5 കോടി; ബജറ്റിൽ നേമത്തിന് അനുവദിച്ചത് 17.4കോടി
 

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു