പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി സ്നാപ് ചാറ്റിലൂടെ പ്രചരിപ്പിച്ചു, ബസ് തടഞ്ഞ് മാതാവ്; തെലങ്കാന സ്വദേശി പിടിയിൽ

Published : Feb 07, 2025, 06:06 PM ISTUpdated : Feb 07, 2025, 06:07 PM IST
പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി സ്നാപ് ചാറ്റിലൂടെ പ്രചരിപ്പിച്ചു, ബസ് തടഞ്ഞ് മാതാവ്; തെലങ്കാന സ്വദേശി പിടിയിൽ

Synopsis

വർക്കലയിൽ സ്വകാര്യ ബസിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തെലങ്കാന സ്വദേശിയായ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം:വർക്കലയിൽ സ്വകാര്യ ബസിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തെലുങ്കാന സ്വദേശിയായ 19 വയസുള്ള രാഹുലിനെയാണ് അയിരൂർ പൊലീസിന്‍റെ പിടിയിലായത്.  രാഹുലാണ് മൊബൈലിൽ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ഇയാളൊടൊപ്പം ഉണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്കൂളിൽ നിന്നും സ്വകാര്യ ബസിൽ വീട്ടിലേക്ക് വഴിയാണ് ഒരു യുവാവ് തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പെൺകുട്ടി മാതാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാവ് സ്വകാര്യ ബസ് വഴിയിൽ തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പിടികൂടുകയായിരുന്നു.

യുവാവിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ദൃശ്യങ്ങൾ പകർത്തിയതും പകർത്തിയ ദൃശ്യങ്ങൾ സ്നാപ്പ് ചാറ്റ് എന്ന സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും വ്യക്തമായി. കേരള എന്ന ടാഗോടെയാണ് വിദ്യാര്‍ത്ഥിനികള്‍ ബസിൽ യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ പ്രചരിപ്പിച്ചത്. തുടർന്ന് നാട്ടുകാർ യുവാക്കളെ തടഞ്ഞുവെച്ചു. പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.

പാലക്കാട് സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; 10 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി