രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

Published : Sep 16, 2025, 03:34 PM IST
Ambulance accident

Synopsis

ഉരുവച്ചാലിൽ നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡരികിൽ നിർത്തിയിട്ട കാറിലും ആംബുലൻസ് ഇടിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കണ്ണൂർ: കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഉരുവച്ചാലിൽ നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. പെരളശ്ശേരിയിൽ വച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡരികിൽ നിർത്തിയിട്ട കാറിലും ആംബുലൻസ് ഇടിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡിജിറ്റൽ അറസ്റ്റ്; ബാങ്കുകൾക്ക് സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി, 'വൻകിട ഇടപാടുകൾ നടന്നാല്‍ മുന്നറിയിപ്പ് നൽകണം'
'ഭരണത്തിലേറിയപ്പോൾ പറഞ്ഞതുപോലെ എല്ലാം നേരത്തെ', ആറിടത്ത് പണി തുടങ്ങിയെന്ന് മേയര്‍, പൊങ്കാലയ്ക്ക് മുമ്പ് 29 റോഡുകളും ടാര്‍ ചെയ്യും