
കൊല്ലം: ഭാര്യയെ മര്‍ദ്ദിക്കാന്‍ കിട്ടാത്തതിന് ഭാര്യാമാതാവിനെ മർദിച്ചു ദേഷ്യം തീര്‍ത്തു യുവാവ്. കമുകഞ്ചേരി പ്രദീപ് ഭവനിൽ 45 വയസ്സുള്ള പ്രദീപ് കുമാറാണ് പ്രതി. ഇയാളെ ഏരൂർ പോലീസ് പിടികൂടി. രാവിലെ മദ്യപിച്ച് എത്തിയ പ്രദീപ് ഏരൂർ സ്വദേശിയായ ഭാര്യയുമായി വീട്ടിൽ വഴക്കിട്ടു. തുടർന്ന് ഭാര്യയെ തല്ലാൻ ശ്രമിച്ചു. പക്ഷെ ഭാര്യയെ തല്ലാൻ അടുത്തു കിട്ടിയില്ല. ഇതിന്റെ വൈരാഗ്യത്താൽ കൊണ്ട് ഭാര്യയുടെ മാതാവിനെ അടുത്തുള്ള ക്ഷേത്രത്തിലെത്തി മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇയാൾ വീട്ടിൽ തിരിച്ചെത്തി വീട്ടുപകരണങ്ങൾ അടിച്ചു തകർത്തു. ചിലത് തീയിട്ടു നശിപ്പിക്കുകയും ചെയ്തു. സംഭവ ശേഷം സ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. തുടർന്ന് ഭാര്യ പിതാവിന്റെ പരാതിയിൽ കേസെടുത്ത ഏരൂർ പോലീസ് ഇയാളെ തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്. ആംബുലൻസ് ഡ്രൈവറാണ് പ്രദീപ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam