സ്വകാര്യ പാര്‍സല്‍ ഏജന്‍സി വഴി അയച്ച മാമ്പഴം ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാതെ നിരുത്തരവാദ സമീപനം സ്വീകരിച്ച ഏജന്‍സിക്ക് പിഴ

മലപ്പുറം: സ്വകാര്യ പാര്‍സല്‍ ഏജന്‍സി വഴി അയച്ച മാമ്പഴം ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാതെ നിരുത്തരവാദ സമീപനം സ്വീകരിച്ച ഏജന്‍സിക്ക് പിഴ. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ 25,000 രൂപ പിഴ വിധിച്ചത്.

പാണ്ടിക്കാട് പൂളമണ്ണ സ്വദേശി ടി വി പ്രകാശ് നല്‍കിയ പരാതിയിലാണ് നടപടി. 2021 മെയില്‍ പ്രകാശിന്റെ തോട്ടത്തിലുണ്ടായ മള്‍ഗോവ മാമ്പഴമാണ് പാര്‍സല്‍ വഴി ഉപഭോക്താക്കള്‍ക്ക് അയച്ചത്. എന്നാല്‍ ഇവ സ്വീകരിക്കേണ്ട ആള്‍ക്ക് എത്തിക്കാതെ നിരുത്തരവാദ സമീപനം സ്വീകരിക്കുകയായിരുന്നു ഏജന്‍സി. തുടര്‍ന്ന് ഏജന്‍സിക്കെതിരെ പരാതിക്കാരന്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു.

Read more:  രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണവേട്ട

ഏജന്‍സി അധികൃതര്‍ കമ്മീഷന് മുമ്പില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് 12 ശതമാനം പലിശയോടെ 25,000 രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ കമ്മീഷന്‍ പ്രസിഡന്റ്‌ കെ മോഹന്‍ദാസ് അംഗം സി പ്രീതി ശിവരാമന്‍ എന്നിവര്‍ വിധിക്കുകയായിരുന്നു. തുകയുടെ ചെക്ക് ഏജന്‍സി പ്രകാശിന് കൈമാറി.

രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണവേട്ട

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. തലശ്ശേരി സ്വദേശിയായ ഷാജഹാന്‍ മലപ്പുറം സ്വദേശി കരീം എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാജഹാനില്‍ നിന്ന് 992ഗ്രാം സ്വര്‍ണ്ണവും കരീമില്‍ നിന്ന് ഒരു കിലോ 51 ഗ്രാം സ്വര്‍ണ്ണവുമാണ് പിടിച്ചത്. ഇതില്‍ കരീം മിക്‌സിയില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്. 

Read more: അനധികൃത മീന്‍ പിടുത്തം; 15 വള്ളങ്ങള്‍ പിടികൂടി, 8000 കിലോയിലധികം കുഞ്ഞൻ മത്തി നശിപ്പിച്ചു

ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഷാജഹാനില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയത്. ഇന്ന് രാവിലെ ദുബായില്‍ നിന്നുമെത്തിയ കരിപ്പുരില്‍ എത്തിയ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് രണ്ടു പേരും വിമാനത്താവളത്തിന് പുറത്തെത്തിയതായിരുന്നു. ഇതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം ഇരുവരെയും പുറത്തുവച്ച് പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇസ്തിരി പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍1750 ഗ്രാമോളം സ്വര്‍ണം കരിപ്പുരില്‍ നിന്നും പിടികൂടിയിരുന്നു.