ഹോട്ടലിന് മുന്നിൽ സ്‌കൂട്ടർ നിർത്തിയതേ ഓർമ്മയുള്ളു; തിരിച്ചിറങ്ങിയപ്പോൾ കാണാനില്ല; സിസിടിവി നോക്കി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തൂക്കി

Published : Jul 02, 2025, 07:10 PM IST
police arrest

Synopsis

കോഴിക്കോട് കുന്ദമംഗലത്ത് ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച ആന്ധ്ര സ്വദേശിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

കോഴിക്കോട്: ഹോട്ടലിന് മുന്നില്‍ താക്കോല്‍ സഹിതം നിര്‍ത്തിയിട്ട സ്‌കൂട്ടറുമായി കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി പിടിയില്‍. ഐ ഐം കാന്റീനിലെ ഡ്രൈവറായി ജോലി ചെയ്യുന്ന കല്ലുരു ഒബ്ലേസു (40) വിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കുന്ദമംഗലത്തുള്ള സംഗമം ഹോട്ടലിന് മുന്‍പിലായിരുന്നു സംഭവം. വെള്ളന്നൂര്‍ സ്വദേശിയായ അരുണ്‍ ചാവി സ്‌കൂട്ടറില്‍ തന്നെ വച്ച് ഹോട്ടലില്‍ പോയ തക്കത്തിനാണ് മോഷണം നടന്നത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ സ്‌കൂട്ടറുമായി താമരശ്ശേരി ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. പ്രതിയെ പിന്തുടര്‍ന്ന പൊലീസ് അടിവാരത്ത് വച്ച് സ്‌കൂട്ടര്‍ സഹിതം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ എസ്‌ ഐ നിധിന്‍, സി പി ഒമാരായ രതീഷ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒബ്ലേസുവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്