
തിരുവനന്തപുരം: ഡ്രൈ ഡേയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. മൂന്ന് പേരിൽ നിന്നായി 71 ലിറ്റർ മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. പത്തനംതിട്ടയിൽ 40 ലിറ്റർ മദ്യവുമായാണ് ഒരാൾ പിടിയിലായത്. കടമ്പനാട് പറമല സ്വദേശിഅഭിലാഷിനെ(25 ) ആണ് 25 ലിറ്റർ വ്യാജമദ്യവും 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ഉല്‍പ്പെടെ 40 ലിറ്റര്‍ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
എക്സൈസ് നാർക്കോട്ടിക് സെല്ലിലെ എക്സൈസ് ഇൻസ്പെക്ടർ ജി.അജികുമാറിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മനോജ്.എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഗിരീഷ്.ബി.എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണകുമാര്‍, അജിത്, അഭിജിത്ത്, രാഹുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുബ്ബലക്ഷ്മി, ഹസീല, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് അഭിലാഷിനെ പിടികൂടിയത്.
കോട്ടയം മാറിയപ്പള്ളിയിൽ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മനോജ്.ടി.കെ(43 വയസ്) എന്നയാൾ പിടിയിലായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദ് രാജ്.ബി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഐബി അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ്.എസ് കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർമാരായ അനീഷ് രാജ്.കെ.ആർ, നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ വിനോദ് കുമാർ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവരും പങ്കെടുത്തു.
ആലപ്പുഴ എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറുക്ക് അഹമ്മദിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ആലപ്പുഴ പടിഞ്ഞാറ് ബിനോനി എന്ന യുവാവ് അറസ്റ്റിലായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർന്മാരായ മനോജ് കുമാർ.വി.കെ, സന്തോഷ് കുമാർ.വി, സിവിൽ എക്സൈസ് ഓഫീസർന്മാരായ സുർജിത്ത്, രതീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ അനിമോൾ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.