കോഴിക്കോട്-പാലക്കാട് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ 29 മുതല്‍ ഗതാഗത നിരോധനം

Published : Jun 27, 2025, 11:47 PM IST
Angadipuram bridge

Synopsis

പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേല്‍പറഞ്ഞ റോഡുകളിലൂടെ തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് ദേശീയപാതവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലപ്പുറം: ദേശീയപാത 966ല്‍ അങ്ങാടിപ്പുറം റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് പതിക്കുന്ന ജോലി ആരംഭിക്കുന്നതിനാൽ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂണ്‍ 29 മുതല്‍ ജൂലൈ 5 വരെ പൂര്‍ണമായും നിരോധിച്ചു. ജൂലൈ 6 മുതല്‍ ജൂലൈ 11 വരെ ചെറിയ വാഹനങ്ങള്‍ക്ക് ഒഴികെ ഭാരവാഹനങ്ങള്‍ക്കും നിരോധനം ഉണ്ടായിരിക്കും. 

കോഴിക്കോട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളളുവമ്പ്രം- മഞ്ചേരി-പാണ്ടിക്കാട് വഴിയും, ചെറിയ വാഹനങ്ങള്‍ ഓരാടംപാലം- വലമ്പൂര്‍-പട്ടിക്കാട് റോഡ് വഴിയും, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങള്‍ ഓരാടംപാലം-ഏറാന്തോട് - തരകന്‍ സ്‌കൂള്‍ റോഡ് വഴിയും തിരിഞ്ഞു പോകണം. 

പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേല്‍പറഞ്ഞ റോഡുകളിലൂടെ തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് ദേശീയപാതവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും