
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു. 57 വയസുകാരിയായ വിശാലക്കാണ് പാമ്പ് കടിയേറ്റത്. അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. അതേ സമയം കടിച്ചത് വിഷപാമ്പല്ലെന്ന ആശ്വാസകരമായ വിവരവും പുറത്തുവരുന്നുണ്ട്. കുഴിമണലി എന്ന ഇനത്തിൽപെട്ട പാമ്പാണ് കടിച്ചത്. അധ്യാപികയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന വിവരവും ആശുപത്രി അധികൃതർ പങ്കുവെയ്ക്കുന്നു. രാവിലെ 11 മണിയോടെ അങ്കണവാടിയുടെ മുറ്റം വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. അടിച്ചുവാരുന്നതിനിടെ കൈവിരലിലാണ് കടിയേറ്റത്. ഉടനെ തന്നെ നാട്ടുകാർ വിശാലയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കടിച്ച പാമ്പിനെയും പിടികൂടി കൊണ്ടുപോയിരുന്നു. വിഷപാമ്പല്ലെന്ന് ഡോക്ടർ പറഞ്ഞു. പ്രാഥമിക ചികിത്സ നൽകി വിശാലയെ തിരിച്ചയച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam