ഒട്ടകപ്പക്ഷിയുടെ മുട്ട, കോംഗോ സിഗ്‌നല്‍, ശ്രദ്ധേയമായി മൃഗസംരക്ഷണ വകുപ്പ് സ്റ്റാള്‍

Published : May 31, 2022, 04:20 PM IST
 ഒട്ടകപ്പക്ഷിയുടെ മുട്ട, കോംഗോ സിഗ്‌നല്‍, ശ്രദ്ധേയമായി മൃഗസംരക്ഷണ വകുപ്പ് സ്റ്റാള്‍

Synopsis

പശു, കന്നുകുട്ടി, പന്നി, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ ജീവസ്സുറ്റ പ്രതിമകള്‍ മേളയിലുണ്ട്. ഇവയ്ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള സെല്‍ഫി പോയിന്റുമുണ്ട്. 

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കനക്കുന്നില്‍ സംഘടിപ്പിച്ച മെഗാ പ്രദര്‍ശന വിപണന മേളയിലെ മൃഗസംരക്ഷണ വകുപ്പ് സ്റ്റാള്‍ ശ്രദ്ധേയമാവുന്നു. സമാപന ആഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളിലായി 250 ഓളം സ്റ്റാളുകള്‍ മേളയിലുണ്ട്. വകുപ്പ് തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മനസിലാക്കാനും മികച്ച രീതിയില്‍ സംശയനിവാരണം നടത്തുന്നതിനുമായാണ് മൃഗസംരക്ഷണ വകുപ്പ് സ്റ്റാള്‍ ശ്രദ്ധയൂന്നുന്നത്. 

പശു, കന്നുകുട്ടി, പന്നി, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ ജീവസ്സുറ്റ പ്രതിമകള്‍ മേളയിലുണ്ട്. ഇവയ്ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള സെല്‍ഫി പോയിന്റുമുണ്ട്. 

സൗത്ത് അമേരിക്കന്‍ ഒട്ടകപ്പക്ഷിയുടെ മുട്ട, വിവിധ വളര്‍ത്തുപക്ഷികളുടെ മുട്ടകള്‍, ജേഴ്സി ഫാം,  വിതുരയില്‍ നിന്നുള്ള ഫോഡ്ഡര്‍ സ്ലിപ്പ്‌സ്, ഡാര്‍ഫ് നേപ്പിയര്‍, കോംഗോ സിഗ്‌നല്‍, ബഫല്ലോ ഗ്രാസ്, ഗിനി ഗ്രാസ്, സുഗുണ, റെഡ് നേപ്പിയര്‍, വിവിധ പുല്ലു വര്‍ഗങ്ങളുടെ പ്രദര്‍ശനം എന്നിവയും മേളയിലുണ്ട്. ആട് വളര്‍ത്തല്‍, പ്രളയ ജലമിറങ്ങുമ്പോള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കരുതല്‍, താറാവ് വളര്‍ത്തലിന് ആമുഖം തുടങ്ങിയ അവബോധം നല്‍കുന്നതിനായി 30 ഓളം ലഘുലേഖകളും 'ജീവജാലകം 'മാഗസിനും  സ്റ്റാളില്‍ വിതരണം ചെയ്യുന്നുണ്ട്. അറിവിനൊപ്പം സമ്മാനങ്ങള്‍ നല്‍കുന്ന സ്‌പോട് ക്വിസ് ' പരിപാടിയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി പെട്ടിയില്‍ നിക്ഷേപിച്ചആല്‍, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം ലഭിക്കുന്നതാണ്. 

ഡിജിറ്റല്‍ വീഡിയോ പ്രദര്‍ശനം, ടെലി വെറ്ററിനറി ആംബുലന്‍സ് മാതൃക എന്നിവയും സ്റ്റാളിലുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്