കനത്തമഴയില്‍ മൂന്നാര്‍ ആര്‍.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചില്‍

Published : Aug 18, 2025, 10:24 PM IST
Munnar

Synopsis

മൂന്നാർ ആർ.ഒ ജംഗ്ഷന് സമീപം കനത്ത മഴയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി.

മൂന്നാര്‍: കനത്തമഴയില്‍ മൂന്നാര്‍ ആര്‍.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചില്‍. മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷന് സമീപം വഴിയോരക്കടകള്‍ പ്രവര്‍ത്തിച്ച് വരുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെ റോഡിനോട് ചേര്‍ന്ന് മുകള്‍ ഭാഗത്ത് വലിയ തിട്ടയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിന് സമീപമായി തന്നെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. മുകളില്‍ നിന്നും മണ്ണിടിഞ്ഞെത്തിയതിനെ തുടര്‍ന്ന് വഴിയോരക്കടകള്‍ക്ക് നാശം സംഭവിച്ചു. മുമ്പ് മണ്ണിടിഞ്ഞപ്പോഴും കടകള്‍ തകര്‍ന്നിരുന്നു.

ആദ്യ മണ്ണിടിച്ചിലിന് ശേഷം കടകള്‍ തുറക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കടകള്‍ അടഞ്ഞ് കിടന്നിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഒഴിവായി. മണ്ണിടിഞ്ഞെങ്കിലും ഇതുവഴിയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. വഴിയോര കടകള്‍ക്കൊപ്പം വിനോദ സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രദേശം കൂടിയാണിവിടം. മഴ തുടര്‍ന്നാല്‍ പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.ഈ ഭാഗത്തെ മരങ്ങളും അപകടാവസ്ഥയിലാണ്. സംഭവത്തെ തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍ വി. എ ആര്യ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. ഈ ഭാഗത്തെ വഴിയോരവില്‍പ്പനയും വാഹന പാര്‍ക്കിംഗും നിയന്ത്രിക്കാനുള്ള തീരുമാനം കൈകൊണ്ടേക്കുമെന്നാണ് വിവരം.

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം