
തിരുവനന്തപുരം: നീണ്ട് ട്രാഫിക് ബ്ലോക്കുകൾക്ക് അൽപമൊരു ആശ്വാസമായി ഒരു റോഡ് കൂടി ഭാഗികമായി തുറന്നു. നവീകരണ പ്രവർത്തനം നടക്കുന്ന ആൽത്തറ - തൈക്കാട് റോഡിൽ മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെ റോഡാണ് തുറന്നു നൽകിയത്. ആദ്യ ഘട്ട ടാറിംഗ് പൂർത്തീകരിച്ച ഭാഗമാണ് ഗതാഗതത്തിന് തുറന്ന് നൽകിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും KRFB ഉദ്യോഗസ്ഥരും നാട്ടുകാരും മാനവീയം തെരുവിടം ലൈബ്രറി പ്രവർത്തകരും ചേർന്നാണ് റോഡ് തുറന്നു നൽകിയത്. തുടർന്ന് ഇതുവഴി 2 വരി ഗതാഗതം ആരംഭിച്ചു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരണം നടക്കുന്ന പ്രധാനപ്പെട്ട റോഡ് ആണ് ആൽത്തറ - തൈക്കാട് റോഡ്. ഈ റോഡിൽ മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെയും ആനിമസ്ക്രീൻ സ്ക്വയർ മുതൽ വനിതാ കോളേജ് വരെയും വലതു ഭാഗത്ത് 7 മീറ്റർ വീതിയിൽ ആദ്യഘട്ട ടാറിംഗ് പൂർത്തീകരിച്ചു. റോഡിന്റെ മറ്റു ഭാഗങ്ങളിലും പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഡക്ടുകൾ നിർമ്മിക്കുന്ന ജോലിയാണ് ഇവിടെ പുരോഗമിക്കുന്നത്. കേബിളുകൾ ഡക്ടിലൂടെ കടത്തിവിട്ട ശേഷം റോഡ് പ്രവൃത്തിയിലേക്ക് കടക്കും.പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് ഘട്ടം ഘട്ടമായി റോഡുകൾ തുറന്നു നൽകാൻ ആണ് തീരുമാനം. നവീകരണം നിലച്ചിരുന്ന റോഡുകളിൽ മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ ഇടപെടലിനെ തുടർന്നാണ് പ്രവർത്തികൾ പുനരാരംഭിക്കാൻ വഴി ഒരുങ്ങിയത്. 2 റോഡുകൾ പൂർണമായും സ്മാർട്ട് ആക്കി മാറ്റി. 4 റോഡുകളിലൂടെ ആദ്യ ഘട്ട നവീകരണം പൂർത്തിയാക്കി ഗതാഗതം സാധ്യമാക്കുകയും ചെയ്തു. ഒരു റോഡ് ഭാഗികമായി തുറന്നു നൽകി.
'പട്ടികയില്‍ പേരുള്ള എല്ലാവരുടേയും വോട്ട് വേണം, സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലെന്ന് കെ മുരളീധരൻ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam