നാദാപുരം അരൂരിലെ മാവേലി സ്റ്റോറിൽ വീണ്ടും പാമ്പുകടി; മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു, രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

Published : Jul 12, 2026, 02:08 PM IST
nadapuram maveli store snakebite

Synopsis

നാദാപുരം അരൂരിലെ മാവേലി സ്റ്റോറിലെ മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു. താല്‍ക്കാലിക ജീവനക്കാരിയായ വി.ടി നിഷയ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

കോഴിക്കോട്: നാദാപുരം അരൂരിലെ മാവേലി സ്റ്റോറിലെ മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു. താല്‍ക്കാലിക ജീവനക്കാരിയായ വി.ടി നിഷയ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കാലില്‍ കടിയേറ്റ നിഷയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിരീക്ഷണത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

രണ്ടാഴ്ച മുന്‍പാണ് ഇവിടുത്തെ ജീവനക്കാരിയായ മല്ലികയ്ക്ക് സമാന രീതിയില്‍ പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ജീവനക്കാരും ആര്‍ആര്‍ടി സംഘവും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല. സ്റ്റോറിന്റെ പിന്‍ഭാഗത്ത് അനേകം പൊത്തുകള്‍ നിലനില്‍ക്കുന്നുണ്ട്. സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും മണ്ണ് കൂട്ടിയിട്ട നിലയിലാണ്. ഇത് വഴിയാണ് പാമ്പ് കയറുന്നതെന്ന സംശയമുണ്ട്. വീണ്ടും പാമ്പ് കടിയേറ്റതോടെ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും കടുത്ത ആശങ്കയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അർജൻ്റീനയുടെ വിജയാഘോഷം; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, കോഴിക്കോട് യുവാവിൻ്റെ കൈ വിരലുകൾ അറ്റു
സിസിടിവിയിൽ കണ്ടത് അവിശ്വസനീയമായ സംഭവം, പട്ടാപ്പകൽ യുവതിയെ ഹിപ്നോട്ടൈസ് ചെയ്ത് കവര്‍ച്ച, യുവതി സ്വര്‍ണം ഊരി നൽകുന്ന ദൃശ്യങ്ങൾ പുറത്ത്