ചെന്നിത്തലയില്‍ സാമൂഹ്യ വിരുദ്ധര്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

By Web TeamFirst Published Oct 15, 2019, 8:02 PM IST
Highlights

കാരാഴ്മ കിഴക്ക് 7-ാം വാര്‍ഡില്‍ മഠത്തില്‍ കടവിന് സമീപം അഡ്‌ക്കോസിന്റെ നേതൃത്വത്തില്‍ കൈരളി ഫാര്‍മേഴ്‌സ് ക്ലബ് അംഗങ്ങള്‍ നടത്തുന്ന കരകൃഷിയാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.

മാന്നാർ: ചെന്നിത്തലയില്‍ സാമൂഹ്യ വിരുദ്ധര്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായി പരാതി. കാരാഴ്മ കിഴക്ക് 7-ാം വാര്‍ഡില്‍ മഠത്തില്‍ കടവിന് സമീപം അഡ്‌ക്കോസിന്റെ നേതൃത്വത്തില്‍ കൈരളി ഫാര്‍മേഴ്‌സ് ക്ലബ് അംഗങ്ങള്‍ നടത്തുന്ന കരകൃഷിയാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ചൊവ്വാഴ്ച  പുലര്‍ച്ചെയാണ് സംഭവം.

ഇഞ്ചി, ചേമ്പ്, മഞ്ഞള്‍, ചേന വാഴ എന്നീ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്. ദിവസവും രാവിലെ കൃഷി പരിപാലനത്തിനായി എത്തിയ അംഗങ്ങളാണ് കൃഷി തോട്ടത്തില്‍ നട്ടുപരിപാലിച്ച വിളകള്‍ വെട്ടിയും പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 

സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് നാല് വര്‍ഷമായി വിവിധയിടങ്ങളില്‍ ക്ലബ് അംഗങ്ങള്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള കരകൃഷികള്‍ നടത്തുന്നുണ്ട്. കൃഷി തോട്ടത്തില്‍ അനധികൃതമായി കടന്ന് വിളകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൈരളി ഫാര്‍മേഴ്‌സ് പ്രസിഡന്റ് കെ സദാശിവന്‍പിള്ള മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

click me!