ടോണി തോമസിന് പേടി! മറ്റാരെയുമല്ല, അപരന്മാരെ തന്നെ; യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചു

Published : Jul 02, 2023, 07:39 PM ISTUpdated : Jul 02, 2023, 07:58 PM IST
ടോണി തോമസിന് പേടി! മറ്റാരെയുമല്ല, അപരന്മാരെ തന്നെ; യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചു

Synopsis

ടോണി തോമസെന്ന പേരില്‍ രണ്ടുപേര്‍കൂടി കളത്തിലിറങ്ങിയതോടെ പരാതിയുമായി ദേശീയ നേതൃത്വത്തെ വരെ സമീപിച്ചുകഴിഞ്ഞു.

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ പ്രസിഡന്‍റ് സ്ഥാനാർത്ഥി ടോണി തോമസിന്‍റെ  പേടി അപരന്മാരെയാണ്. ടോണി തോമസെന്ന പേരില്‍ രണ്ടുപേര്‍കൂടി കളത്തിലിറങ്ങിയതോടെ പരാതിയുമായി ദേശീയ നേതൃത്വത്തെ വരെ സമീപിച്ചുകഴിഞ്ഞു. 

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലാ പ്രസിഡന്‍റ് സ്ഥാനാർത്ഥികളിലൊരാളായ ടോണി തോമസ് സ്ഥാർത്ഥികളുടെ പട്ടിക കണ്ടപ്പോള്‍ ഞെട്ടി. തനിക്ക് രണ്ട് അപരന്മാർ. അപരന്മാര്‍ ആരാണെന്ന് ടോണി തോമസ് തപ്പിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഓണ്‍ലൈനായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ചിഹ്നമില്ല. അതിനാൽ അപരനേത് ശരിയായ സ്ഥാനാർത്ഥിയേത് എന്ന് കണ്ടെത്താന്‍ വോട്ടർമാർ പാടുപെടും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എതിർ ചേരിയുടെ തന്ത്രമെന്നാരോപിച്ച് മുന്‍ കെ എസ് യു ജില്ലാ പ്രസിഡന്റ് കൂടിയായ ടോണി യൂത്ത് കോൺഗ്രസ് ദേശിയ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. 

എന്നാൽ അതേസമയം ആദ്യം അപരനെയിറക്കിയത് ടോണിയും സംഘവുമാണെന്നാണ് എതിർ സ്ഥാനാർത്ഥി ഫ്രാൻസിസ് ദേവസ്യയുടെ പ്രതികരണം. ഇപ്പോള്‍ ഓരോ വോട്ടർമാരെയും നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തുകയാണ് ടോണിയും ഫ്രാൻസിസും. എന്തുകൊണ്ട് അപരനുണ്ടായെന്ന് ഫ്രാൻസിസ് വിശദീകരിക്കുമ്പോൾ. ഏതാണ് ശരിയായ ടോണിയെന്ന് വോട്ടർമാരെ മനസിലാക്കി കൊടുക്കുകയാണ് ടോണി തോമസും സംഘവും. 

അപ്രതീക്ഷിതം, ചടുലം; ഒന്നുമറിയാതെ ശരത് പവാർ, എല്ലാമറിഞ്ഞ് ബിജെപി കേന്ദ്രനേതൃത്വം

വീഡിയോ കാണാം 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്‍റെ വാഹനം തടഞ്ഞു; പിന്നാലെ ആക്രമണം, ബൈക്കും പണവും ഫോണും കവര്‍ന്നു
തിരക്ക് നിയന്ത്രിക്കാൻ ഇത്തവണ ബാർകോഡ് സംവിധാനമുള്ള 15,000 പാസുകൾ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലക്ഷദീപം 14ന്