അജിത് കൂറുമാറുമെന്ന് ഉറപ്പായതോടെ അനുയ ശ്രമങ്ങളുമായി സുപ്രിയാ സുലേയും എത്തി. വഴങ്ങില്ലെന്നായതോടെ പാതിവഴിയിൽ സുപ്രിയ ഇറങ്ങിപ്പോയി.
എൻസിപിയിലെ പിളർപ്പിന് മുമ്പുള്ള മൂന്ന് മണിക്കൂറിനിടെ വൻ നാടകീയ നീക്കങ്ങൾക്കാണ് മുംബൈ സാക്ഷ്യം വഹിച്ചത്. രാവിലെ പതിനൊപ്പ് മണിയോടെ അജിത് പവാറിന്‍റെ വസതിയിലേക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും നേതാക്കളും വന്ന് തുടങ്ങി. അജിത് കൂറുമാറുമെന്ന് ഉറപ്പായതോടെ അനുയ ശ്രമങ്ങളുമായി സുപ്രിയാ സുലേയും എത്തി. വഴങ്ങില്ലെന്നായതോടെ പാതിവഴിയിൽ സുപ്രിയ ഇറങ്ങിപ്പോയി. പിന്നാലെ അജിത്തും എംഎൽഎമാരും രാജ്ഭവനിലേക്കെത്തി. പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്‍റും ശരത് പവാറിന്റെ വിശ്വസ്തനുമായ പ്രഫുൽ പട്ടേലിനൊപ്പമാണ് അജിത് എത്തിയത്. പിന്നാലെ ഏക്നാഥ് ഷിൻഡെയും ഫഡ‍്നാവിസും പിന്നാലെ എത്തി. ഒരു മണിക്കൂറിനകം സത്യപ്രതിഞ്ജ ആരംഭിച്ചു. അജിത്തിനൊപ്പം ഛഗൻഭജ്പലും, ദിലീപ് വൽസേ പാട്ടിലും. ധനഞ്ജയ് മുണ്ഡെയുമടക്കം പാർട്ടിയിലെ 9 പ്രമുഖർ മന്ത്രിമാരായി. അകെയുള്ള 53 ൽ 40 എംഎൽഎമാരെ ഒപ്പം നിർത്താൻ അജിത്തിനായി. പിന്നാലെ വാർത്താ സമ്മേളനത്തിൽ യഥാർഥ എൻസിപി പാർട്ടി ഇനി തന്‍റേതാണെന്ന അവകാശവാദവും അജിത്ത് ഉന്നയിച്ചു. മോദിയെ പുകഴ്ത്തുകയും ചെയ്തു. എന്നാൽ നീക്കങ്ങളൊന്നും അറിഞ്ഞില്ലെന്നായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം.
മറുകണ്ടം ചാടിയവരിൽ ശരത് പവാറിന്റെ വിശ്വസ്തനും; മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാരെന്ന് ഷിൻഡെ
തലമുറമാറ്റത്തെ ചൊല്ലി ഭിന്നത, ഒടുവിൽ പിളർപ്പ്
തലമുറമാറ്റത്തെ ചൊല്ലി ഏറെ നാളായി പുകയുന്ന ഭിന്നതയാണ് മഹാരാഷ്ട്രയിൽ എൻസിപിയുടെ പിളർപ്പിലേക്ക് നയിച്ചത്. ശരദ് പവാറിന് ശേഷം ആരെന്ന ചോദ്യത്തിന് അത് താനാകില്ല ശരദ് പവാറിന്‍റെ മകൾ സുപ്രിയ ആകുമെന്ന് തോന്നിയത് മുതൽ മറ്റ് വഴികൾ അജിത് പവാർ ആലോചിച്ച് തുടങ്ങിയിരുന്നു. ഭൂരിഭാഗം എംഎൽഎമാരെയും പ്രഫുൽ പട്ടേൽ അടക്കമുള്ള ശക്തരായ നേതാക്കളെയും ഒപ്പം നിർത്താൻ കഴിഞ്ഞതോടെയാണ് ഒരു അട്ടിമറിക്ക് അജിത് പവാറിന് ധൈര്യം നൽകിയത്.
പവാറിന് പ്രയമേറിയതിനാൽ എൻസിപിയിൽ തലമുറമാറ്റം വൈകില്ലെന്ന് ഉറപ്പായതോടെയാണ് അജിത് നേതൃ സ്ഥാനം കൊതിച്ച് നീക്കം തുടങ്ങിയത്. പാർട്ടിയുടെ അടുത്ത അധ്യക്ഷനാക്കിയില്ലെങ്കിൽ പാർട്ടി പിളർത്തുമെന്ന് സൂചന അജിത് നൽകിയ ഘട്ടത്തിലാണ് ശരത് പവാറിന്‍റെ അപ്രതീക്ഷിത നീക്കം കണ്ടത്. തന്‍റെ ആത്മകഥാ പ്രകാശന ചടങ്ങിൽ വച്ച് ശരത് പവാർ അപ്രതീക്ഷിതമായി രാജ് പ്രഖ്യാപിച്ചു. പവാറിന് പിന്നിൽ പാർട്ടി ഒന്നടങ്കം അണി നിരന്നതോടെ അദ്ദേഹം തീരുമാനം പിൻവലിക്കുകയും ചെയ്തു. ഇതോടെ അജിത് പാർട്ടിയിൽ ദുർബലനായെന്ന് വിലയിരുത്തപ്പെട്ടു. പിന്നാലെ തന്‍റെ മകൾ സുപ്രിയാ സുലേയെയും പ്രഫുൽ പട്ടേലിനെയും ശരത് പവാർ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്‍റുമാരാക്കിയതോടെ അജിതിന് വീണ്ടും മുറിവേറ്റു. അവിടെ നിന്നാണ് ഇത്രയും വലിയൊരു പിളർപ്പിലേക്ക് അജിത് പാർട്ടിയെ എത്തിക്കുന്നത്. തന്‍റെതാണ് യഥാർഥ പാർട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഷിൻഡെ വിഭാഗത്തിനെതിരെ അയോഗ്യതാ കേസിൽ സുപ്രിംകോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ അജിത്തിനെ ഒപ്പം കൂട്ടി നീങ്ങാൻ ബിജെപി നീക്കം നടത്തിയതാണ്. എന്നാൽ ഷിൻഡെ വിഭാഗത്തിനെ എതിർപ്പ് അന്നുണ്ടായിരുന്നു. കോടതിയിൽ നിന്ന് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടതോടെ ഇപ്പോൾ ഷിൻഡെ വഴങ്ങിയെന്നാണ് സൂചന. പാർട്ടിയെ പിളർത്തിയെങ്കിലും മറുവശത്ത് ശരത് പവാർ നിൽക്കുമ്പോൾ മുന്നോട്ടുള്ള യാത്ര അജിത്തിന് എളുപ്പമാകാനുള്ള സാധ്യതയില്ല.
അജിത് പവാറിന്‍റേത് വഞ്ചന,എൻസിപി കേരള ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് എ കെ ശശീന്ദ്രൻ

