തലസ്ഥാനം പിടിച്ചടക്കി പറക്കും അണ്ണാനും ഇ​ഗ്വാനയും ഗോൾഡൻ നീ ടെറാൻ്റുലയും; കൗതുകമായി പുത്തരിക്കണ്ടത്തെ പെറ്റ് ഷോ

Published : Jul 14, 2023, 01:49 PM IST
തലസ്ഥാനം പിടിച്ചടക്കി പറക്കും അണ്ണാനും ഇ​ഗ്വാനയും ഗോൾഡൻ നീ ടെറാൻ്റുലയും; കൗതുകമായി പുത്തരിക്കണ്ടത്തെ പെറ്റ് ഷോ

Synopsis

നറുക്കെടുപ്പിൽ വിജയിക്കുന്ന കാണികൾക്ക് അപൂർവയിനം ഓമനമൃഗങ്ങളും വർണ്ണ മത്സ്യങ്ങളും സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്.

തിരുവനന്തപുരം: കാണികളിൽ കൗതുകം തീർക്കുന്ന അപൂർവയിനം ഓമനമൃ​ഗങ്ങളെയും അരുമപ്പക്ഷികളെയും സ്വർണ്ണ മൽസ്യങ്ങളെയും അണിനിരത്തി തലസ്ഥാന ന​ഗരിയിൽ 'പെറ്റ് ഷോ' തുടങ്ങി. പുത്തരിക്കണ്ടം നായനാർ പാർക്കിൽ, ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലണി നിരത്തി ഒരുക്കിയിരിക്കുന്ന പ്രദർശനം ഈമാസം 23 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ് കാണികൾക്ക് പ്രവേശനം. പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരക വർഗ്ഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിൻ്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാൻ്റുല, അപൂർവ ഇനം തത്തകൾ, വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങൾ, കെയ്ക്ക് ബേർഡ്, അരോണ സ്വർണ്ണമത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ, തുടങ്ങി ലോകമെമ്പാടുമുള്ള അരുമ ജീവികൾ മേളയുടെ ആകർഷണമാണ്.

നറുക്കെടുപ്പിൽ വിജയിക്കുന്ന കാണികൾക്ക് അപൂർവയിനം ഓമനമൃഗങ്ങളും വർണ്ണ മത്സ്യങ്ങളും സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്. മേളയുടെ ഭാ​ഗമായി 22, 23 തീയതികളിൽ നടത്തുന്ന ഡോഗ് ഷോയിൽ തലസ്ഥാനവാസികളുടെ വളർത്തുനായ്ക്കളുടെ മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്.  ഇതിനായി പ്രദർശന ന​ഗരിയിൽ തയാറാക്കിയിരിക്കുന്ന കൗണ്ടറിലെത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

മേളയുടെ ഭാ​ഗമായി വ്യത്യസ്തങ്ങളായ വ്യാപാര - വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. നാടൻ മിഠായികൾ, കോഴിക്കോടൻ ഹൽവ, ഒരു വീടിനും കുടുംബത്തിനുമാവശ്യമായ സാധന സാമഗ്രികൾ, വിവിധയിനം വിത്തിനങ്ങൾ, ജീവിതശൈലീ ഉപകരണങ്ങൾ, തുടങ്ങിയവ വിലക്കുറവിൽ ഈ മേളയിൽ ലഭ്യമാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.

പൊന്ന് തക്കാളി..! ക‍ർഷകന് ലഭിച്ച വില കേട്ട് ഞെട്ടി നാ‌ട്, തക്കാളിക്ക് ലഭിച്ചത് ഒന്നും രണ്ടുമല്ല ലക്ഷങ്ങൾ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു
ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ