13000 രൂപ ഇന്നലെ അടച്ചില്ല, ഇന്ന് രാവിലെ ഫ്യൂസ് ഊരി കെഎസ്ഇബി; നടപടി കൊച്ചി സ്പോർട്സ് ഹോസ്റ്റലിൽ

Published : Jul 14, 2023, 01:20 PM IST
13000 രൂപ ഇന്നലെ അടച്ചില്ല, ഇന്ന് രാവിലെ ഫ്യൂസ് ഊരി കെഎസ്ഇബി; നടപടി കൊച്ചി സ്പോർട്സ് ഹോസ്റ്റലിൽ

Synopsis

കുടിശ്ശികയുടെ ആദ്യഘടു അടക്കേണ്ട അവസാന തീയതി ഇന്നലെ ആയിരുന്നു

കൊച്ചി: കൊച്ചി സ്പോർട്സ് ഹോസ്റ്റലിലെ വൈദ്യുതി വിച്ഛേദിച്ചു. ഇലക്ട്രിസിറ്റി ബില്ല് കുടിശ്ശിക അടയ്ക്കാത്തതിനാൽ ആണ് കെ എസ് ഇ ബിയുടെ നടപടി. കുടിശ്ശികയുടെ ആദ്യഘടു അടക്കേണ്ട അവസാന തീയതി ഇന്നലെ ആയിരുന്നു. 13000 രൂപ ഇന്നലെ അടക്കാത്തതോടെയാണ് ഇന്ന് രാവിലെ കെ എസ് ഇ ബി അധികൃതരെത്തി ഫ്യൂസ് ഊരിയത്.

ശമ്പളവും പെന്‍ഷനും കൂട്ടാന്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നോ? കണക്ക് നിരത്തി വിശദീകരണവുമായി കെഎസ്ഇബി

അതേസമയം മറ്റൊരു വാർത്ത ഉപഭോക്താക്കളില്‍ അധികം തുക ഈടാക്കാനൊരുങ്ങുന്നെന്ന പ്രചരണം തെറ്റാണെന്ന് വിശദീകരണവുമായി കെ എസ് ഇ ബി അധികൃതർ രംഗത്തെത്തി എന്നതാണ്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ ചെലവഴിച്ചത് കെ എസ് ഇ ബിയുടെ വരുമാനത്തിന്റെ 21, 26, 23 എന്നീ ശതമാന നിരക്കുകളിലാണെന്നും അടുത്ത 2-3 വര്‍ഷ കാലയളവില്‍ ജീവനക്കാരുടെ വലിയ തോതിലുളള  വിരമിക്കല്‍ പ്രതീക്ഷിക്കുന്നതു കൊണ്ട് ശമ്പള, പെന്‍ഷന്‍ ഇനത്തിലുളള ചെലവ് ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നും ഇതിന് ആനുപാതികമായി പെന്‍ഷന്‍ ബാധ്യതയുടെ വാല്യുവേഷന്‍ കുറയുമെന്നുമാണ് കെ എസ് ഇ ബിയുടെ വിശദീകരണത്തില്‍ പറയുന്നത്. സര്‍ക്കാര്‍ മാതൃകയില്‍ അഞ്ചു വര്‍ഷ കാലയളവിലാണ് കെ എസ് ഇ ബിയും ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. ഇപ്രകാരം യൂണിയനുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജൂലൈ 2018ല്‍ നല്‍കാനുളള ശമ്പള പരിഷ്കരണം നടപ്പിലാക്കിയത് 2021 ഏപ്രില്‍ 1 മുതല്‍ 2018 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ്.  2018 മുതലുളള ശമ്പള കുടിശ്ശിക കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി നാല് ഗഡുക്കളായി നല്‍കി. ജീവനക്കാര്‍ക്ക് 2021നു ശേഷം നല്‍‍കേണ്ട  ക്ഷാമബത്ത ഇതുവരെ നല്‍കിയിട്ടില്ലെന്നും കെ എസ് ഇ ബിയുടെ വിശദീകരണത്തിൽ പറയുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിയോട് മുൻ വിരോധമുള്ള ആരോ കരുതിക്കൂട്ടി ചെയ്തതെന്ന് പൊലീസ്, ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ ആൾ ഇപ്പോഴും കാണാമറയത്ത്
സുഗതൻ കാപ്പ കേസ് പ്രതി, മർദ്ദനമേറ്റ വട്ടിയൂർക്കാവ് സി ഐക്കും എസ് ഐക്കും പരിക്ക്, മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സ