കരുവന്നൂര്‍പ്പുഴ വഴി മാറിയൊഴുകി; ചെറിയപാലം-ആറാട്ടുപുഴ ബണ്ട് റോഡ് തകർന്നു

Published : Aug 19, 2018, 10:30 AM ISTUpdated : Sep 10, 2018, 04:31 AM IST
കരുവന്നൂര്‍പ്പുഴ വഴി മാറിയൊഴുകി; ചെറിയപാലം-ആറാട്ടുപുഴ ബണ്ട് റോഡ് തകർന്നു

Synopsis

കരുവന്നൂർ പുഴയുടെ കൈവഴിയിലൂടെ വെള്ളം ശക്തമായി ഒഴുകി ചെറിയപാലം-ആറാട്ടുപുഴ ബണ്ട് റോഡ് തകർന്നു.  ആറാട്ടുപുഴ, താഴത്തും മുറി, പനംകുളം, പല്ലിശ്ശേരി, കരുവന്നൂർ,  അത്തിക്കാവ്, എട്ടുമുന,  രാജ കമ്പനി, തേവർറോഡ്, മുളങ്ങ്, പള്ളം  എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. വീടുകൾ പലതും തകർച്ചാ ഭീഷണിയിലാണ്.  

തൃശൂർ: കരുവന്നൂർ പുഴയുടെ കൈവഴിയിലൂടെ വെള്ളം ശക്തമായി ഒഴുകി ചെറിയപാലം-ആറാട്ടുപുഴ ബണ്ട് റോഡ് തകർന്നു.  ആറാട്ടുപുഴ, താഴത്തും മുറി, പനംകുളം, പല്ലിശ്ശേരി, കരുവന്നൂർ,  അത്തിക്കാവ്, എട്ടുമുന,  രാജ കമ്പനി, തേവർറോഡ്, മുളങ്ങ്, പള്ളം  എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. വീടുകൾ പലതും തകർച്ചാ ഭീഷണിയിലാണ്.

വെള്ളപൊക്കത്തെ തുടർന്ന് ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കെയാണ് പുഴ വഴിമാറിവന്നത്. ഉച്ചക്കാണ് ബണ്ട് തകരാൻ തുടങ്ങിയത്. ആറാട്ടുപുഴയിലെ വീടുകൾ എല്ലാം വെള്ളത്തിൽ മുങ്ങി കഴിഞ്ഞു. ബണ്ട് 20 മീറ്ററോളം വിണ്ടു കഴിഞ്ഞു. വിള്ളൽ കൂടുകയാണ്. മണൽ മണ്ണ് കല്ല് എന്നിവ സിമൻറ് ചാക്കി ലോ മറ്റോ നിറച്ച് ഇവിടെ ഇട്ടാൽ ഒഴുക്കിന് ശമനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ അധികൃതർക്കും മാധ്യമസ്ഥാപനങ്ങളിലേക്കും അറിയിപ്പുകൾ കൈമാറി.

കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളായി തുടരുന്ന മഴയിൽ പനംകുളം, എട്ടുമന, കരുവന്നൂർ മേഖല വെള്ളത്തിനടിയിലാണ്. തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ ഗതാഗതം മുടക്കി ഊരകം മാവിൻചുവട് മുതൽ ചെറിയപാലം വരെ റോഡിൽ ഒരാൾ ഉയരത്തിൽ വെള്ളമാണ്. റോഡിൽ നിന്ന് കിഴക്ക് ഭാഗത്താണ് പുഴ ഗതിമാറിയൊഴുകിയത്. അധികൃതകരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകാത്തപക്ഷം മറ്റൊരു ദുരിതത്തെയാകും ഈ ഗ്രാമങ്ങൾ അഭിമുഖീകരിക്കേണ്ടി വരിക.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കൊറിയറുമായെത്തി, വീട്ടമ്മയോട് ഡെലിവറി ബോയ്ക്ക് പ്രേമം; നിരസിച്ചതോടെ കൊല്ലാൻ ശ്രമം, മണക്കാട് സ്വദേശി പിടിയിൽ
6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലൻസ് തൊണ്ടിയോടെ പൊക്കി