ഫുട്ബോൾ കളിക്കിടെ ഉണ്ടായ തർക്കം മൂത്തത് ഇൻസ്റ്റഗ്രാമിലൂടെ; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, 15 പേർ ചേർന്ന് വിദ്യാർത്ഥിയെ മർദിച്ചതായി പരാതി

Published : Jun 30, 2025, 05:16 PM IST
Foot ball

Synopsis

ഞാറയ്ക്കലിൽ ഫുട്ബോൾ കളിയെ ചൊല്ലിയുണ്ടായ തർക്കത്തിന്‍റെ പേരിൽ പത്താം ക്ലാസുകാരനെ 15 പേർ ചേർന്ന് മർദിച്ചെന്ന് പരാതി. ഞാറയ്ക്കൽ സ്വദേശി സാജുവിന്‍റെ മകൻ ആദിത്യനാണ് മർദനമേറ്റത്.

എറണാകുളം: ഞാറയ്ക്കലിൽ ഫുട്ബോൾ കളിയെ ചൊല്ലിയുണ്ടായ തർക്കത്തിന്‍റെ പേരിൽ പത്താം ക്ലാസുകാരനെ 15 പേർ ചേർന്ന് മർദിച്ചെന്ന് പരാതി. ഞാറയ്ക്കൽ സ്വദേശി സാജുവിന്‍റെ മകൻ ആദിത്യനാണ് മർദനമേറ്റത്. ആദിത്യന് തലയ്ക്കും നെഞ്ചിനും പരിക്കുണ്ട്. കഴിഞ്ഞ വർഷം ഞാറയ്ക്കൽ ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തെ ചൊല്ലി തർക്കം നിലനിന്നിരുന്നു. ഇൻസ്റ്റഗ്രാമിലെ സന്ദേശങ്ങളിലൂടെ തർക്കം മൂത്തു. ഒടുവിൽ 26 ആറാം തീയതി അവധിക്ക് വീട്ടിലെത്തിയ ആദിത്യനെ 3 പേർ ചേർന്ന് വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. 

15 പേർ മകനെ മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് സാജു. മർദനത്തിന് ശേഷം കൊല്ലുമെന്ന് ഇവർ ഭീഷണി മുഴക്കി. ആദിത്യന് തലയ്ക്കും നെഞ്ചിലും പരിക്കുണ്ട്. വിശദമായ പരിശോധനകൾ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ആരോപണ വിധേയർ പ്രായപൂർത്തി ആകാത്തവർ ആയതിനാൽ ജുവനൈൽ ബോർഡിന് റിപ്പോർട്ട് നൽകിയെന്ന് ഞാറക്കൽ പൊലീസ് പറഞ്ഞു. കോട്ടയും ജി വി രാജ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്