അഭിമന്യുവിന്‍റെ അനുജത്തിയുടെ വിവാഹം കൂടാന്‍ അര്‍ജ്ജുന്‍ കൃഷ്ണയെത്തി

Published : Nov 11, 2018, 06:10 PM IST
അഭിമന്യുവിന്‍റെ അനുജത്തിയുടെ വിവാഹം കൂടാന്‍ അര്‍ജ്ജുന്‍ കൃഷ്ണയെത്തി

Synopsis

അഭിമന്യുവിന്‍റെ അനുജത്തിയുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ അർജ്ജുന്‍ കൃഷ്ണയെത്തി. മഹാരാജാസ് കോളേജിൽ അഭിമന്യുവിനോടൊപ്പം എസ്ഡിപിഐക്കാരുടെ കുത്തേറ്റ അർജ്ജുൻ കൃഷ്ണ മാസങ്ങളായി ചികിൽസയിലായിരുന്നു. തന്‍റെ മകനോടൊപ്പം ആക്രമണത്തിൽ പരിക്കേറ്റ അർജ്ജുന്‍റെ സാന്നിധ്യം അഭിമന്യുവിന്‍റെ അച്ഛനും ബന്ധുക്കൾക്കും ആശ്വാസമായി.   

ഇടുക്കി: അഭിമന്യുവിന്‍റെ അനുജത്തിയുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ അർജ്ജുന്‍ കൃഷ്ണയെത്തി. മഹാരാജാസ് കോളേജിൽ അഭിമന്യുവിനോടൊപ്പം എസ്ഡിപിഐക്കാരുടെ കുത്തേറ്റ അർജ്ജുൻ കൃഷ്ണ മാസങ്ങളായി ചികിൽസയിലായിരുന്നു. തന്‍റെ മകനോടൊപ്പം ആക്രമണത്തിൽ പരിക്കേറ്റ അർജ്ജുന്‍റെ സാന്നിധ്യം അഭിമന്യുവിന്‍റെ അച്ഛനും ബന്ധുക്കൾക്കും ആശ്വാസമായി. 

മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവർത്തകർ അർജ്ജുനെ കുത്തിയെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിലായിരുന്ന അർജ്ജുൻ ആദ്യമായാണ് വട്ടവടയിലെത്തുന്നത്. തന്‍റെ സുഹൃത്തിന്‍റെ ബന്ധുക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അര്‍ജ്ജുന്‍ പറഞ്ഞു. 

കുഞ്ഞുപെങ്ങൾക്കായി കൊണ്ടുവന്ന മോതിരം, വിവാഹ സമ്മാനമായി നൽകി. സുഹൃത്തിന്‍റെ അനുജത്തിയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായി  ഇന്നലെ രാത്രിയോടെ തന്നെ മഹാരാജാസ് കോളേജില്‍ നിന്ന്  100-ൽ അധികം വിദ്യാർത്ഥികൾ വട്ടവടയിലെത്തിയിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി