സൈനികന്‍റെ വീട്ടിന് മുന്നില്‍ ഒരു 'പട്ടാള ടാങ്ക്'; സോഷ്യല്‍ മീഡിയയില്‍ വൈറല്‍.!

Published : Dec 10, 2022, 01:22 PM IST
സൈനികന്‍റെ വീട്ടിന് മുന്നില്‍ ഒരു 'പട്ടാള ടാങ്ക്'; സോഷ്യല്‍ മീഡിയയില്‍ വൈറല്‍.!

Synopsis

ഒരു പട്ടാളക്കാരന്‍റെ വീടിന് അനുയോജ്യമായ ഒരു നിര്‍മ്മിതി വേണം എന്ന ആശയത്തിലാണ് ഇത്തരം ഒരു നിര്‍മ്മാണം എന്നാണ് വീട് നിര്‍മ്മിക്കുന്നവര്‍ ഇതിനെക്കുറിച്ച് പറയുന്നത്. 

കൊല്ലം: കൊല്ലം കുണ്ടറയിലെ സൈനികന്‍റെ വീട്ടിന് മുന്നിലെ കൌതുക കാഴ്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. ഇവിടുത്തെ കിണറാണ് സംഭവത്തിലെ താരം. കരിപ്ര സ്വദേശിയും സൈനികനുമായ പ്രവീണിന്‍റെ വീട്ടിന് മുന്നിലാണ് ഈ കാഴ്ച. 

ഈ വീട്ടിന് മുന്നിലെ കിണര്‍ ഒരു പട്ടാള ടാങ്കിന്‍റെ മോഡലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പട്ടാളക്കാരന്‍റെ വീടിന് അനുയോജ്യമായ ഒരു നിര്‍മ്മിതി വേണം എന്ന ആശയത്തിലാണ് ഇത്തരം ഒരു നിര്‍മ്മാണം എന്നാണ് വീട് നിര്‍മ്മിക്കുന്നവര്‍ ഇതിനെക്കുറിച്ച് പറയുന്നത്. ഇരുപത്ത് ഏഴ് മാതൃകകള്‍ പരിശോധിച്ചാണ് ഇത്തരം ഒരു നിര്‍മ്മാണം നടത്തിയത്.

കാശ്മീരം എന്നാണ് വീടിന് പേര് നല്‍കിയിരിക്കുന്നത്. ഇത്തരം പട്ടാള ടാങ്കിന്‍റെയും മറ്റും കളിപ്പാട്ടം ഇഷ്ടമായ പ്രവീണിന്‍റെ മകന്‍റെ ആഗ്രഹം കൂടി കണക്കിലെടുത്താണ് ഇത്തരം നിര്‍മ്മിതി. തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ച പഴയ ടാങ്കിന്‍റെ മാതൃകയുടെ അളവുകള്‍ എടുത്താണ് സിമന്‍റില്‍ ഈ 'കിണര്‍' ടാങ്ക് തീര്‍ത്തത്. 

കടുവ സങ്കേതത്തില്‍ ജീപ്പ് സഫാരി ആസ്വദിച്ച് സോണിയയും രാഹുലും; ചിത്രങ്ങള്‍ വൈറല്‍

സ്മൈല്‍ പ്ലീസ്; ഒന്നൊന്നര ചിരി ചിരിച്ച് സ്രാവ്, കാണാം ഒരു അത്യപൂര്‍വ്വ വീഡിയോ!

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്
20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ