Asianet News MalayalamAsianet News Malayalam

സ്മൈല്‍ പ്ലീസ്; ഒന്നൊന്നര ചിരി ചിരിച്ച് സ്രാവ്, കാണാം ഒരു അത്യപൂര്‍വ്വ വീഡിയോ!

വെറുമൊരു കൂടിക്കാഴ്ചയല്ലത്. ആ ദൃശ്യങ്ങള്‍ കണ്ടവര്‍ അത്ഭുതപ്പെട്ടു. മാറ്റ് പ്രിയറിന്‍റെ സമീപത്ത് കൂടി നീങ്ങിയ ഗ്രേ നഴ്സ് സ്രാവ് അദ്ദേഹത്തിന് സമീപത്തെത്തിയപ്പോള്‍ വെളുക്കെ ഒന്ന് ചിരിച്ചു

rare video of Grey Nurse Shark s smiling
Author
First Published Dec 9, 2022, 2:09 PM IST


സ്ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വൈല്‍സിന് സമീപത്തെ കടലില്‍ നീന്തുകയായിരുന്ന മുങ്ങൽ വിദഗ്ദന്‍ മാറ്റ് പ്രിയര്‍ അസാധാരണമായൊരു കാഴ്ച തന്‍റെ സാമൂഹിക പേജ് വഴി പുറത്ത് വിട്ടു. തന്‍റെ സമീപത്തുകൂടി നീന്തുകയായിരുന്ന ഗ്രേ നഴ്സ് സ്രാവുമായുള്ള (Grey Nurse Shark) കൂടിക്കാഴ്ചയായിരുന്നു അത്. വെറുമൊരു കൂടിക്കാഴ്ചയല്ലത്. ആ ദൃശ്യങ്ങള്‍ കണ്ടവര്‍ അത്ഭുതപ്പെട്ടു. മാറ്റ് പ്രിയറിന്‍റെ സമീപത്ത് കൂടി നീങ്ങിയ ഗ്രേ നഴ്സ് സ്രാവ് അദ്ദേഹത്തിന് സമീപത്തെത്തിയപ്പോള്‍ വെളുക്കെ ഒന്ന് ചിരിച്ചു. 

ചിരിച്ചത് ഒരു സ്രാവായത് കൊണ്ട് തന്നെ വീഡിയോ കണ്ടവര്‍ കണ്ടവര്‍ ഭയന്നു. വീഡിയോയില്‍ മറ്റ് സ്രാവുകളെയും കാണാം. കൂടെ ഏറെ ചെറുമത്സ്യങ്ങളുമുണ്ട്. മാറ്റ് പ്രിയറിനെ കണ്ട സ്രാവ് പതുക്കെ അദ്ദേഹത്തിന് സമീപത്തേക്ക് നീന്തി അടുക്കുകയായിരുന്നു. ഏതാണ്ട് അടുത്തെത്താറായപ്പോള്‍ അത് തന്‍റെ പല്ലുകളും മോണയും കാട്ടി വൃത്തിയായി ഒന്ന് ചിരിച്ചു. പിന്നെ പതുക്കെ വഴി മാറിപ്പോകുമ്പോള്‍ അവന്‍ മാറ്റ് പ്രിയറിനെ ഒന്ന് ഒളിഞ്ഞ് നോക്കുന്നതും വീഡിയോയില്‍ ഉണ്ട്. 

ആഴം കുറഞ്ഞ തീരപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഇവ ഓസ്ട്രേലിയയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ വസിക്കുന്നു. മൂന്ന് മീറ്റര്‍ വരെ നീളം വയ്ക്കുന്ന  ഗ്രേ നഴ്സ് സ്രാവ് പൊതുവേ  ശാന്ത ജീവികളായി അറിയപ്പെടുന്നു. എന്നാല്‍, മൂർച്ചയുള്ള പല്ലുകളുടെ നിരകളും ഭയാനകമായ കൂർത്ത മൂക്കും ഉള്ളതിനാല്‍ തന്നെ ആദ്യ കാഴ്ചയില്‍ മനുഷ്യന്‍റെ ഉള്ളില്‍ ഒരു ഉള്‍ക്കിടിലം സൃഷ്ടിക്കാന്‍ ഗ്രേ നഴ്സ് സ്രാവുകള്‍ക്ക് കഴിയും. എന്നാല്‍ നീന്തല്‍ക്കാര്‍ക്ക് പോലും അവ ഭീഷണിയല്ല. പക്ഷേ, കടലിന്‍റെ അടിത്തട്ട് വരെ വാരുന്ന മത്സ്യബന്ധന കപ്പലുകള്‍ വന്നതോടെ ഗ്രേ നഴ്സ് സ്രാവുകളുടെ നിലനില്‍പ്പ് പോലും ഇന്ന് അപകടത്തിലാണ്. 

 

 

 

Follow Us:
Download App:
  • android
  • ios