അരൂർ തുറവൂർ‌ ഉയരപ്പാത നിർമാണ മേഖലയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം

Published : Sep 26, 2025, 08:27 PM IST
accident

Synopsis

ഇന്ന് രാവിലെ തടി ലോറി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ വീണ്ടും വാഹനാപകടം. നിർമാണ മേഖലയിലെ റെയിലിൽ തട്ടി കണ്ടെയ്നർ ലോറി മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഇന്ന് രാവിലെ തടി ലോറി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. നിർമാണത്തിനായി സ്ഥാപിച്ച റെയിലിൽ തട്ടി ലോറി മറിയുകയായിരുന്നു.

ചരക്ക് ലോറി അപകടത്തിൽ ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി തട്ടുകടകളിലേക്ക് ഇടിച്ചുകയറി. അടിവാരത്തിന്  സമീപം ആണ് അപകടം. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് തട്ട് കടകൾ പൂർണമായും തകർന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൈസൂരിൽ നിന്നും കോട്ടയത്തേക്ക് അരി കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ലോറി ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശിജുറൈസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം