ഗോവയിൽ നിന്ന് ചന്തിരൂരിലെക്ക് പുറപ്പെട്ട ഐസ്ക്രീം കണ്ടയ്നര്‍ ലോറി മറിഞ്ഞു

Published : Sep 26, 2025, 08:05 PM IST
Ice cream lorry

Synopsis

ദേശീയ പാത 66-ൽ ചന്തിരൂരിൽ ഐസ്ക്രീം കണ്ടെയ്നർ ലോറി മറിഞ്ഞു. ഉയരപാത നിർമ്മാണത്തിനായി സ്ഥാപിച്ച റെയിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗോവയിൽ നിന്ന് കൊണ്ടുവന്ന ഐസ്ക്രീമുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.

അരൂർ: ദേശീയ പാത ചന്തിരൂരിൽ ഐസ്ക്രീം കണ്ടെയ്നർ ലോറി മറിഞ്ഞു. ആളപായമില്ല. ഗോവയിൽ നിന്ന് ചന്തിരൂരിലെ സ്നോമാൻ കോൾഡ് സ്റ്റോറോജിലെ കോൾഡ് സ്റ്റോറേജിൽ വൈക്കാൻ കൊണ്ടുവന്നതാണ് ഐസ്ക്രീം. ദേശീയപാത 66 ലെ ഉയരപാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഗാൻട്രി ട്രെയിൻ ഓടുന്നതിന് റെയിൽ ഇട്ടിരുന്നു. റെയിൽ ഒരടി ഉയരത്തിൽ മരക്കട്ട വച്ച് ഉയർത്തിയാണ് സ്ഥാപിച്ചിരിക്കുന്നത്. ലോറികൾക്ക് കോൾഡ് സ്റ്റോറേജിലേക്ക് പോകണമെങ്കിൽ ഈ റെയിൽ മറികടന്ന് വേണം. റെയിലിന്റെ ഇരുവശവും ആവശ്യത്തിന് മെറ്റൽ മിശ്രിതം ഇട്ടാൽ മാത്രമെ ലോറികൾക്ക് റെയിൽ കയറി ഇറങ്ങാൻ പറ്റുകയുള്ളു. അത്തരത്തിൽ ആവശ്യത്തിന് മിശ്രിതം ഇടാതിരുന്നതിനാൽ ലോറിക്ക് റെയിൽ മറികടക്കാൻ പറ്റാതെ വന്നപ്പോഴാണ് ലോറി മറിഞ്ഞത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ