ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 8 കിലോ കഞ്ചാവുമായി പിടിയിൽ; പ്രതികൾക്ക് 9 വർഷം കഠിന തടവും പിഴയും

Published : Mar 30, 2025, 01:36 PM IST
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 8 കിലോ കഞ്ചാവുമായി പിടിയിൽ; പ്രതികൾക്ക് 9 വർഷം കഠിന തടവും പിഴയും

Synopsis

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ഒമ്പത് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. 

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എട്ട് കിലോഗ്രാം കഞ്ചാവ് ബാഗിൽ കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒമ്പത് വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. തൃശ്ശൂർ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്, അനസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2018 ഫെബ്രുവരി 22ന് പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ എം സുരേഷും സംഘവും ചേർന്നാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് കഞ്ചാവുമായി ഇവരെ അറസ്റ്റ് ചെയ്തത്. 

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന രാകേഷ് എം കേസിന്‍റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി സുധീർ ഡേവിഡാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.

അതേസമയം, പാലക്കാട്ട് അഞ്ച് കിലോഗ്രാം കഞ്ചാവ് ബാഗിൽ കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതിക്ക് കഴിഞ്ഞ ദിവസം എട്ട് വർഷം  കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പാലക്കാട്‌ തെങ്കര സ്വദേശി സഹാദിനെയാണ് കോടതി ശിക്ഷിച്ചത്. 2017 ജൂലൈ 31ന് പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഡി ശ്രീകുമറും സംഘവും ചേർന്നാണ് കൂട്ടുപാത ജംഗ്ഷനിൽ വച്ച് കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി മണ്ണാർക്കാട് സ്വദേശി മുഹമ്മദ്‌ അലി വിചാരണ വേളയിൽ ഒളിവിൽ പോയി. പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന രാകേഷ് എം ആണ് കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ആശ, ആരോഗ്യപ്രവർത്തകരെ ഉപയോഗിച്ച് നിരീക്ഷണ ടീം; ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണം: മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി