എല്ലാത്തിലും നമ്പര്‍ വണ്‍, പരിശോധനകള്‍ക്കുശേഷം ഒടുവിൽ സുപ്രധാന അംഗീകാരം; ആര്‍ത്തുങ്കൽ പൊലീസ് സ്റ്റേഷന് ബിഐഎസ് അംഗീകാരം

Published : Jul 09, 2025, 06:05 PM IST
arthungal police station cherthala

Synopsis

സൂക്ഷ്‌മമായ പരിശോധനകൾക്കും വിലയിരുത്തലിനും ശേഷമാണ്‌ കേന്ദ്രസർക്കാർ സ്ഥാപനം ബിഐഎസ്‌ അംഗീകാരം അനുവദിച്ചത്‌

ചേര്‍ത്തല: മികവുറ്റ പ്രവർത്തനത്തിലൂടെയും സംവിധാനങ്ങൾ ഏർപ്പെടുത്തിയും അർത്തുങ്കൽ പൊലീസ്‌ സ്‌റ്റേഷൻ ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്‌റ്റാന്റേർഡ്‌സിന്‍റെ (ബിഐഎസ്‌) അംഗീകാരം സ്വന്തമാക്കി. സൂക്ഷ്‌മമായ പരിശോധനകൾക്കും വിലയിരുത്തലിനും ശേഷമാണ്‌ കേന്ദ്രസർക്കാർ സ്ഥാപനം ബിഐഎസ്‌ അംഗീകാരം അനുവദിച്ചത്‌.

 നാളെ പകൽ 11ന്‌ സ്‌റ്റേഷനിൽ സംസ്ഥാന പൊലീസ്‌ മേധാവി ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിൽ ബിഐഎസ്‌ സർട്ടിഫിക്കറ്റ്‌ കൈമാറും. ചെന്നൈയിലെ ബിഐഎസ്‌ ദക്ഷിണമേഖലാ ആസ്ഥാനത്തെ സംഘം ആറ്‌ മാസംമുമ്പ്‌ സ്‌റ്റേഷനിലെത്തി ആദ്യഘട്ട പരിശോധന നടത്തിയിരുന്നു. തുടർപരിശോധനകൾക്കും വിലയിരുത്തലിനും ശേഷമാണ്‌ മികവിന്‌ അംഗീകാരം അനുവദിച്ചത്‌.

ബിഐഎസ്‌ നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ സ്‌റ്റേഷനിലെ സേവനങ്ങളിലും സൗകര്യങ്ങളിലും പാലിക്കുന്നതായി കണ്ടെത്തിയാണ്‌ ബിഐഎസ്‌ സർട്ടിഫിക്കേഷൻ. നിയമപരിപാലനം, കുറ്റാന്വേഷണം, പരാതികൾ തീർപ്പാക്കൽ, പശ്ചാത്തലസൗകര്യം, ശുചിത്വപരിപാലനം, ഫയൽ സൂക്ഷിക്കൽ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ദൈനംദിന പ്രവർത്തനങ്ങളിൽ ആധുനികസൗകര്യങ്ങൾ ഉപയോഗപ്പെടുത്തൽ തുടങ്ങിയവയാണ്‌ അംഗീകാരത്തിന്‌ പരിഗണിച്ചത്‌.

 ഇവയിലെല്ലാം മികച്ച നിലവാരം പുലർത്തിയെന്നാണ്‌ ബിഐഎസ്‌ വിലയിരുത്തൽ. സ്‌റ്റേഷൻ ഹൗസ്‌ ഓഫിസര്‍ പി ജി മധുവിന്റെയും എസ്‌ഐ ഡി സജീവ്‌കുമാറിന്റെയും നേതൃത്വത്തിൽ പൊലീസുകാർ ഒന്നടങ്കം കൈകോർത്തതിന്റെ ഫലമാണ്‌ ദേശീയ അംഗീകാരം. മേലധികാരികളുടെയും വകുപ്പിന്റെയും പിന്തുണയും നേട്ടത്തിന്‌ പിന്നിലുണ്ട്‌.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി