കോഴിക്കോട് സ്വദേശിയുടെ അസ്വാഭാവിക മരണം; ദുരൂഹതയെന്ന് ഭാര്യയുടെ പരാതി, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

Published : Sep 11, 2025, 11:44 AM ISTUpdated : Sep 11, 2025, 11:58 AM IST
kozhikode aseem death repostmortem

Synopsis

അസീമിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തോപ്പയിൽ ജുമാമസ്ജിദിൽ അടക്കിയ ഖബർ തുറന്നു പോസ്റ്റ്മോർട്ടം നടത്തും.

കോഴിക്കോട്: കോഴിക്കോട് കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ്. അസീമിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തോപ്പയിൽ ജുമാമസ്ജിദിൽ അടക്കിയ ഖബർ തുറന്നു പോസ്റ്റ്മോർട്ടം നടത്തും. ഈ മാസം ആറാം തീയതിയാണ് കോണോട് ബീച്ച് സ്വദേശിയായ 40കാരൻ അസീമിന് വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്യ തുടര്‍ന്ന് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഏഴാം തീയതി ഉച്ചക്ക് 2 മണിയോടെയാണ് അസീമിന്‍റെ മരണം സ്ഥിരീകരിക്കുന്നത്. പിന്നീട് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി തൊട്ടടുത്തുള്ള ഖബര്‍സ്ഥാനിൽ മൃതദേഹം സംസ്കരിക്കുന്നത്. അതിന് ശേഷമാണ് ഭാര്യ സിമിന പൊലീസിൽ പരാതി നൽകുന്നത്. അസീമിന് മര്‍ദനമേറ്റെന്ന സംശയിക്കുന്നതായിട്ടാണ് സിമിന പൊലീസിനെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട്  പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാണ് സിമിന ആവശ്യപ്പെട്ടിരിക്കുന്നത്. 

സിമിനയുടെ ആവശ്യ പരിഗണിച്ച് വെള്ളയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ നടപടികള്‍ പുരോഗമിക്കുന്നത്. ഖബര്‍സ്ഥാനിൽ വെച്ച് തന്നെ ഫോറൻസിക് സര്‍ജൻ ഉള്‍പ്പെടെയുള്ളവര്‍ മൃതദേഹം പരിശോധിക്കും. വീട്ടിൽ വെച്ച് അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും അസീമിനെ എത്തിക്കുന്നത്. 

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ