കോഴിക്കോട് കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കിൽ മരപ്പട്ടി ചത്ത നിലയിൽ; ജഡത്തിന് ദിവസങ്ങളുടെ പഴക്കം

Published : Aug 20, 2025, 06:14 PM IST
kozhikode collectorate

Synopsis

ടാങ്കിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതല്ലെന്നും വിഷയം ശ്രദ്ധയിഷപ്പെട്ട ഉടനെ ശുചീകരണം നടത്തിയെന്നും എഡിഎം പി സുരേഷ് പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിലെ വാട്ടർ ടാങ്കിൽ മരപ്പട്ടി ചത്ത നിലയിൽ കണ്ടെത്തി. ടാങ്കിലെ വെള്ളം വറ്റിച്ച് ജഡം പുറത്തെടുത്തു. വൈകിട്ടോടെയാണ് ടാങ്ക് വറ്റിച്ച് ജഡം പുറത്തെടുത്തത്. ഇന്ന് രാവിലെ 11മണിയോടെയാണ് മരപ്പട്ടി ടാങ്കിൽ ചത്തുകിടക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. കളക്ടറേറ്റിലെ വെള്ളത്തിൽ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മരപ്പട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയത്. കളക്ടരേറ്റിലെ മുകളിലത്തെ നിലയിലാണ് ടാങ്കുള്ളത്. മരപ്പട്ടിയുടെ ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. ഈ ടാങ്കിൽ നിന്നാണ് കളക്ടറേറ്റിലെ ഡി ബ്ലോക്കിലേക്ക് വെള്ളം എത്തിക്കുന്നത്. സംഭവത്തെ തുടർന്ന് കളക്ടറേറ്റിൽ ഏറെ നേരം ജലക്ഷാമം അനുഭവപ്പെട്ടു.

വൈകിട്ടോടെയാണ് ടാങ്കിലെ വെള്ളം വറ്റിച്ച് മരപ്പട്ടിയുടെ ജഡം നീക്കിയത്. ടാങ്ക് വറ്റിച്ച് ക്ലോറിനേഷൻ ചെയ്യുന്ന പ്രവര്‍ത്തിയാണ് നടക്കുന്നത്. വെള്ളമില്ലാത്തതിനെതുടര്‍ന്ന് കളക്ടറേറ്റിലെ ജീവനക്കാര്‍ ബുദ്ധിമുട്ടിലായി. ടാങ്കിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതല്ലെന്നും വിഷയം ശ്രദ്ധയിഷപ്പെട്ട ഉടനെ ശുചീകരണം നടത്തിയെന്നും എഡിഎം പി സുരേഷ് പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ നിന്നാണ് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത്. പതിനായിരം ലിറ്ററാണ് ടാങ്കിൻ്റെ സംഭരണ ശേഷി.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ