ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്: വൈത്തിരിയിലെ വയൽ നികത്തലിന് സ്റ്റോപ് മെമോ നൽകി തഹസിൽദാർ

Published : Apr 09, 2025, 02:41 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്: വൈത്തിരിയിലെ വയൽ നികത്തലിന് സ്റ്റോപ് മെമോ നൽകി തഹസിൽദാർ

Synopsis

സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കുളം നിർമാണത്തിന്റെ കരാറുകാരൻ. സംഭവം വിവാദമായതോടെ രേഖകൾ ഹാജരാക്കാൻ സ്ഥലം ഉടമയോട് തഹസിൽദാർ ആവശ്യപ്പെട്ടു.

കൽപ്പറ്റ: ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് വൈത്തിരിയിലെ വയൽ നികത്തലിൽ നടപടിയുമായി അധികൃതർ. പ്രവൃത്തികൾ നിർത്തിവെക്കാൻ വൈത്തിരി തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകി. കുളം കുഴിക്കലും വയൽ നികത്തിലും നിർത്തിവെക്കാനും തഹസിൽദാർ നിർദേശിച്ചു. തഹസിൽദാരും വില്ലേജ് ഓഫീസർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെയാണ് നടപടിയുണ്ടായത്.  വയനാട് വൈത്തിരിയിൽ മത്സ്യകൃഷിക്ക് കുളം നിർമ്മിക്കാൻ എന്ന പേരിൽ വയൽ നികത്തുന്ന പ്രവൃത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കുളം നിർമാണത്തിന്റെ കരാറുകാരൻ. സംഭവം വിവാദമായതോടെ രേഖകൾ ഹാജരാക്കാൻ സ്ഥലം ഉടമയോട് തഹസിൽദാർ ആവശ്യപ്പെട്ടു. ആഴ്ചകളായി ഈ ഭീമൻ  കുളത്തിനായി വയൽ കുഴിക്കാൻ തുടങ്ങിയിട്ട്. രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ ചേർന്ന് നിരന്തരം കുഴിക്കുന്നു. 75 മീറ്റർ നീളത്തിൽ 35 മീ. വീതിയിൽ ആണ് കുളം നിർമാണം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് എടുക്കുന്ന മണ്ണ് ഉപയോഗിച്ച് വലിയൊരു പ്രദേശം വയൽ നികത്തിയെടുക്കുകയാണ്. ഒരു വകുപ്പിൻ്റെയും അനുമതി ഇല്ലാതെയാണ് ഈ നിർമാണം.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാനിബ് ആണ് നികത്തലിന്റെ കരാറുകാരൻ. മത്സ്യകൃഷിയാണ് ഉദ്ദേശമെന്നും പ്രത്യേകിച്ച് അനുമതി ഒന്നും തേടിയിട്ടില്ലെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി പറയുന്നു. പരിസ്ഥിതി ലോല മേഖലയായ വൈത്തിരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പോലും കർശന നിബന്ധനകൾ നിലവിലുണ്ട്. അതിനിടയിലാണ് അനുമതിപോലും നേടാതെ വയൽ നികത്തുന്നത്. വയൽ നികത്തൽ വാർത്ത പുറത്തുവന്നത് പിന്നാലെ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈദ്യുതി പോസ്റ്റിൽ ജോലിക്കിടെ കെഎസ്ഇബിക്ക് വേണ്ടി ജോലി ചെയ്‌ത കരാർ തൊഴിലാളികൾക്ക് ഷോക്കേറ്റു
'സാബു ബിജെപി ഏജന്‍റ്'; ട്വന്‍റി 20 പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്ന കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം