കളമശ്ശേരിയിൽ നിർമാണത്തിലിരുന്ന വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്‌ടിച്ചത് അസം സ്വദേശി, പിടിയിൽ; സ്ഥിരം മോഷ്‌ടാവെന്ന് പൊലീസ്

Published : Oct 28, 2026, 07:17 PM IST
Theft

Synopsis

കളമശ്ശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച അസം സ്വദേശി പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം മോഷ്ടാവായ രാഹുൽ അമീനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കളമശ്ശേരി: വീടുപണിക്കായി സൂക്ഷിച്ചുവച്ചിരുന്ന പതിനായിരക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ യുവാവിനെ കളമശ്ശേരി പൊലീസ് പിടികൂടി. അസം ബാർപേട്ട ജില്ലയിലെ ചെങ്ലിമാരി വില്ലേജിൽ അബ്ദുൽ ഹമീദിന്റെ മകൻ രാഹുൽ അമീൻ (26) ആണ് പിടിയിലായത്.

കളമശ്ശേരി സ്വദേശിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പണിക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് പ്രതി മോഷ്‌ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏകദേശം 65,000 രൂപ വിലവരുന്ന കോപ്പർ വയറുകൾ, ഡോർ ഹാൻഡിലുകൾ, ലോക്കുകൾ, പൈപ്പ് സെറ്റുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇയാൾ ഇവിടെ നിന്നും കവർന്നത്.

വീട്ടുടമയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടങ്ങിയ പൊലീസ് സംഘം സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നാണ് സ്ഥിരം മോഷ്ടാവായ പ്രതിയെ കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. ഇയാൾ മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എ.എൽ അഭിലാഷ് - ന്റെ നേതൃത്വത്തിൽ എസ്.ഐ. സുനിൽ, സി.പി.ഒ.മാരായ പീറ്റർ, നൈജു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം; വയോധികന്‍റെ ബന്ധുക്കളെ തേടി പൊലീസ്
തീരാനഷ്ടത്തിന്‍റെ വേദനയിലും മരുമകളെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു; മാതൃകയായി താര ടീച്ചർ