കറുകപുത്തൂരിലെ റുസിയ ഗോള്‍ഡ്, 4 വർഷത്തിനിടെ അസി. മാനേജർ മുക്കിയത് 3.85 കോടിയുടെ രണ്ടര കിലോ സ്വർണ്ണം! കേസെടുത്ത് പൊലീസ്

Published : Sep 24, 2026, 11:31 AM IST
Gold theft

Synopsis

2022 ഏപ്രില്‍ ഒന്നു മുതല്‍ 2026 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും അറിയിക്കാതെ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. രണ്ടര കിലോഗ്രാമിലധികം സ്വര്‍ണാഭരണങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് പരാതി.

തൃശൂര്‍: കറുകപുത്തൂരിലെ റുസിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജ്വല്ലറിയില്‍നിന്ന് 3.85 കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ അസി. മാനേജര്‍ക്കെതിരേ ചാലിശേരി പൊലീസ് കേസെടുത്തു. തിരുമിറ്റക്കോട് സ്വദേശിയായ വിജേഷിനെതിരേയാണ് കേസെടുത്തത്. ജ്വല്ലറിയുടെ ഉടമയായ ചാത്തന്നൂര്‍ വെട്ടത്ത് പറമ്പില്‍ വീട്ടില്‍ കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 2022 ഏപ്രില്‍ ഒന്നു മുതല്‍ 2026 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും അറിയിക്കാതെ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി.

രണ്ടര കിലോഗ്രാമിലധികം സ്വര്‍ണാഭരണങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് നഷ്ടപ്പെട്ടതായി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏകദേശം 3,85,00,000 രൂപ വിലമതിക്കുന്നതായും എഫ്.ഐ.ആറില്‍ പറയുന്നു. സെപ്റ്റംബര്‍ 21ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശേരി പൊലീസ് കേസെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. കൃഷ്ണന്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിന്നക്കനാലിൽ വീണ്ടുമൊരു മയക്കുവെടി ദൗത്യത്തിനുള്ള തയ്യാറെടുപ്പിൽ വനംവകുപ്പ്, ലക്ഷ്യം ചക്കക്കൊമ്പനും മുറിവാലനും
പ്രധാന തസ്‌തികകളിൽ സ്ഥിരം നിയമനം നടത്താതെ പെരിയ കേന്ദ്ര സർവ്വകലാശാല, അധ്യാപകർക്ക് അധിക ചുമതല, ക്ലാസുകൾ മുടങ്ങുന്നതായി പരാതി