ആദ്യം അച്ഛന്റെ സഹായി, പിന്നീട് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി മകളെ പീഡിപ്പിച്ചു, വൈക്കത്ത് ജോത്സ്യൻ അറസ്റ്റിൽ

Published : Jul 29, 2023, 01:59 AM IST
ആദ്യം അച്ഛന്റെ സഹായി, പിന്നീട് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി മകളെ പീഡിപ്പിച്ചു, വൈക്കത്ത് ജോത്സ്യൻ അറസ്റ്റിൽ

Synopsis

വൈക്കത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോത്സ്യൻ അറസ്റ്റിൽ.  

കോട്ടയം: വൈക്കത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോത്സ്യൻ അറസ്റ്റിൽ. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയായിരുന്നു വിമുക്തഭടൻ കൂടിയായ ജോൽസ്യൻ കൈമുറി സുദർശന്റെ പീഡനം.

56 വയസുണ്ട് സുദർശനന്. നിർധന കുടുംബത്തിലെ അംഗമായ പെൺകുട്ടിയെയാണ് സുദർശനൻ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാൻ എന്ന വ്യാജേന സുദർശനൻ അടുത്തു കൂടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ നവംബർ മാസം 27- നായിരുന്നു പെൺകുട്ടിയെ സുദർശനൻ ആദ്യം പീഡനത്തിന് ഇരയാക്കിയത്. 

സുദർശനന്റെ കടയിൽ എത്തിയ പെൺകുട്ടിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി. ബോധം വന്നപ്പോൾ കടയോടു ചേർന്ന മുറിയിൽ കിടക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. വിവരം പുറത്തു പറഞ്ഞാൽ നഗ്ന ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവിടുമെന്ന് സുദർശൻ ഭീഷണി മുഴക്കിയതായും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

പിന്നീട് പെൺകുട്ടിയെ കടയിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചു. കഴിഞ്ഞ ജൂൺ 27-ന് കടയിലെത്തി പണം വാങ്ങാൻ മാതാവ് പറഞ്ഞതിനെ തുടർന്ന് രണ്ടു കൂട്ടുകാരികളെയും കൂട്ടിയാണ് പെൺകുട്ടി കടയിലെത്തിയത്. പെൺകുട്ടി കൂട്ടുകാർക്കൊപ്പം വന്നതിൽ ദേഷ്യം പ്രകടിപ്പിച്ച ഇയാൾ അവരെ പറഞ്ഞു വിട്ടാലെ പണം തരൂവെന്ന് ശഠിച്ചു. കൂട്ടുകാരികൾ പോയശേഷം ഇയാൾ തന്നെ ക്രുരമായി മർദ്ദിച്ചു അവശയാക്കിയ ശേഷം പീഡിപ്പിച്ചു എന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. 

പിന്നീട് സ്കൂളിൽ എത്തിയ പെൺകുട്ടി മൂകയായി കാണപ്പെട്ടു. സംശയം തോന്നിയ കൂട്ടുകാരികൾ നിരന്തരം ചോദിച്ചതോടെയാണ് പീഡന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. വിവരമറിഞ്ഞ സഹപാഠികൾ അവരുടെ മാതാപിതാക്കളെ കാര്യമറിയിച്ചു. തുടർന്ന് ഈ മാതാപിതാക്കളിൽ ചിലരാണ് സ്കൂൾ അധികൃതരെ വിവരം അറിയിച്ചതും പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാര്യം ധരിപ്പിച്ചതും. 

Read more: ബെംഗളൂരു ഭീകരാക്രമണ നീക്കവുമായി ബന്ധം; തടിയൻ്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത് അറിഞ്ഞ് സുദർശനൻ ഒളിവിൽ പോവുകയായിരുന്നു. ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തിനെതിരെ ചില ദളിത് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനിടയാണ് കുറവിലങ്ങാട് നിന്ന് വൈക്കം പോലീസ് സുദർശനനെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്