രാവിലെ 9.30ന് കിണറില്‍ അസാധാരണ ശബ്ദം; കൗൺസിലറും നാട്ടുകാരും എത്തി, വെടിവച്ചിട്ട് കാട്ടുപന്നിയെ പുറത്തെടുത്തു

Published : Aug 30, 2024, 09:24 PM IST
രാവിലെ 9.30ന് കിണറില്‍ അസാധാരണ ശബ്ദം;  കൗൺസിലറും നാട്ടുകാരും എത്തി, വെടിവച്ചിട്ട് കാട്ടുപന്നിയെ പുറത്തെടുത്തു

Synopsis

ഇന്ന് രാവിലെയാണ് സംഭവം. 9.30 ഓടെ കിണറില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. 

കോഴിക്കോട്:  കിണറില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്ന് പുറത്തെടുത്തു. മുക്കം നഗരസഭയിലെ തൂങ്ങുംപുറം ഉരുളന്‍കുന്നുമ്മല്‍ അബ്ദുറഹ്‌മാന്റെ വീട്ടിലെ കിണറിലാണ് പന്നി വീണത്. ഇന്ന് രാവിലെയാണ് സംഭവം. 9.30 ഓടെ കിണറില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. 

തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍ റുബീനയെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. മുക്കം അഗ്നിരക്ഷാസേന എത്തി പന്നിയെ റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് കരയ്ക്ക് കയറ്റാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വനം വകുപ്പിന്റെ അനുമതിയോടെ മുക്കം നഗരസഭയിലെ എം പാനല്‍ ഷൂട്ടര്‍ ചന്ദ്രമോഹന്‍ എത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. 

നാല് തവണ വെടിവച്ചാണ് പന്നിയെ കൊന്നത്. പിന്നീട് നെറ്റ് ഉപയോഗിച്ച് പുറത്തെടുത്ത് കിണറിന് സമീപമുള്ള പറമ്പില്‍ മറവ് ചെയ്തു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ടെന്നും ഇതിന് പരിഹാരം കാണണമെന്നും കര്‍ഷകന്‍ കൂടിയായ അബ്ദുറഹിമാന്‍ പറഞ്ഞു.

കടകളിലെത്തി സാധനങ്ങൾ വാങ്ങും, ക്ഷേത്രങ്ങളിലെത്തി വഴിപാടെഴുതും; പണം അടിച്ചുമാറ്റി മുങ്ങും; ഒടുവിൽ കള്ളൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു