ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ

Published : Aug 20, 2018, 12:39 AM ISTUpdated : Sep 10, 2018, 02:37 AM IST
ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ

Synopsis

പ്രളയക്കെടുതി അതിരൂക്ഷമായ ചെങ്ങന്നൂരിൽ  രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെത്തി. സ്ഥിതി അതീവ ഗുരുതരമായ പാണ്ടനാട്  നിന്ന് 97 ശതമാനം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.ചെങ്ങന്നൂരിന്‍റെ  ഉൾപ്രദേശങ്ങളായ പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ മേഖലകളിലാണ് ആയിരക്കണക്കിനാളുകൾ ഒറ്റപ്പെട്ടത്. ശക്തമായ ഒഴുക്കിൽ രക്ഷാപ്രവർത്തകർക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങൾ. 

ആലപ്പുഴ : പ്രളയക്കെടുതി അതിരൂക്ഷമായ ചെങ്ങന്നൂരിൽ  രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെത്തി. സ്ഥിതി അതീവ ഗുരുതരമായ പാണ്ടനാട്  നിന്ന് 97 ശതമാനം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ചെങ്ങന്നൂരിന്‍റെ  ഉൾപ്രദേശങ്ങളായ പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ മേഖലകളിലാണ് ആയിരക്കണക്കിനാളുകൾ ഒറ്റപ്പെട്ടത്. ശക്തമായ ഒഴുക്കിൽ രക്ഷാപ്രവർത്തകർക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങൾ. ഏറെ ശ്രമകരമായിരുന്നു രക്ഷാപ്രവർത്തനം. സേനയ്ക്കും  പോലീസിനുമൊപ്പം സ്വന്തം ജീവൻ പോലും മറന്ന് മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തകരായി. 

മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവും ലഭിക്കാത്ത മൃതപ്രായരായ ആയിരക്കണക്കിനാളുകളെയാണ് ഹെലികോപ്റ്റർ മാർഗവും ബോട്ട് മാർഗവും രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തകരെത്തുമ്പോൾ പലരും അവശ നിലയിലായിരുന്നു. കരയ്ക്കെത്തിച്ച ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. നേവിയുടെ ഏഴ് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തന രംഗത്തുണ്ട്. നാളെയോടെ ചെങ്ങന്നൂരിൽ നിന്ന് ആളുകളെ പൂർണമായി ഒഴിപ്പിക്കാനാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം