യുവാവിനെ ത‍ടഞ്ഞു നിര്‍ത്തി ഇടിവള കൊണ്ട് ഇടിച്ചു, പിടികൂടാനെത്തിയ എസ്ഐയെ ആക്രമിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ

Published : Apr 19, 2025, 04:34 PM ISTUpdated : Apr 19, 2025, 04:39 PM IST
യുവാവിനെ ത‍ടഞ്ഞു നിര്‍ത്തി ഇടിവള കൊണ്ട് ഇടിച്ചു, പിടികൂടാനെത്തിയ എസ്ഐയെ ആക്രമിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ

Synopsis

കായംകുളത്ത് യുവാവിനെ ത‍ടഞ്ഞു നിര്‍ത്തി ഇടിവള കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് പ്രതികളാണ് പിടിയിലായത്. 

കായംകുളം: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മർദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ദിവസം കായംകുളം കോയിക്കല്‍ ജംഗ്ഷനില്‍ വച്ച് യുവാവിനെ ത‍ടഞ്ഞു നിര്‍ത്തി ഇടിവള കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് പ്രതികളാണ് പിടിയിലായത്. 

നിരവധി അടിപിടി കേസിലെ പ്രതിയായ വാത്തികുളം സ്വദേശി നന്ദുമാഷ് (രാഹുല്‍-25), കറ്റാനം സ്വദേശി അരുണ്‍ (20), ഭരണിക്കാവ് സ്വദേശി വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. കുറത്തികാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മോഹിത് പി കെയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍, യോഗീദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിന്‍ജിത്ത്, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ പിടികൂടുന്നതിനിടയില്‍ എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരിക്കേറ്റു. ഈ സംഭവത്തിൽ വള്ളികുന്നം പൊലീസ് വേറെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഗുണ്ടല്‍പേട്ട് ടു ബത്തേരി കര്‍ണാടക ട്രാൻസ്‌പോർട്ട് ബസ്; 2 യാത്രക്കാരുടെ ബാഗിൽ 20 കിലോയോളം കഞ്ചാവ്, അറസ്റ്റിൽ

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്