വടകരയിലെ 'ഓറഞ്ച്' സൂപ്പർമാർക്കറ്റ്, 5 ജീവനക്കാർ ലിഫ്റ്റിൽ കയറിയതും സ്റ്റക്കായി, ശ്വാസതടസം; രക്ഷിച്ച് ഫയർഫോഴ്സ്

Published : Apr 19, 2025, 03:48 PM ISTUpdated : Apr 19, 2025, 03:55 PM IST
വടകരയിലെ 'ഓറഞ്ച്' സൂപ്പർമാർക്കറ്റ്, 5 ജീവനക്കാർ ലിഫ്റ്റിൽ കയറിയതും സ്റ്റക്കായി, ശ്വാസതടസം; രക്ഷിച്ച് ഫയർഫോഴ്സ്

Synopsis

മറ്റ് ജീവനക്കാർ ലിഫ്റ്റിന്റെ കീ ഉപയോഗിച്ച് ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയവർക്ക്  ശ്വാസതടസം അനുഭവപ്പെട്ടത് സ്ഥിതി സങ്കീർണ്ണമാക്കി.

വടകര: കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. കോഴിക്കോട് വടകര ടൗണ്‍ഹാളിന് സമീപത്തുള്ള ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റിലെ ലിഫ്റ്റിലാണ് അപകടമുണ്ടായത്. ജീവനക്കാരും സുഹൃത്തുക്കളുമായ വിഎം ജയേഷ്, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരന്‍ പതിയാരക്കര, ജഗന്നാഥന്‍ ഇരിങ്ങല്‍ എന്നിവര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

ലിഫ്റ്റില്‍ കുടുങ്ങിയതോടെ ശ്വാസ തടസ്സം അനുഭവപ്പെട്ടവരെ കൃത്യസമയത്ത് പുറത്തെത്തിച്ച് അഗ്നിരക്ഷാ സേന രക്ഷകരായി. 
മറ്റ് ജീവനക്കാർ ലിഫ്റ്റിന്റെ കീ ഉപയോഗിച്ച് ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയവർക്ക്  ശ്വാസതടസം അനുഭവപ്പെട്ടത് സ്ഥിതി സങ്കീർണ്ണമാക്കി. തുടര്‍ന്ന് ലിഫ്റ്റിനുള്ളില്‍ നിന്ന് മുരളീധരന്‍ തന്റെ മൊബൈല്‍ ഫോണില്‍ അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയായിരുന്നു. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് ഡോര്‍ വിടര്‍ത്തി ഓരോരുത്തരെയായി പുറത്തെത്തിച്ചു. കൃത്യസമയത്ത് തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽല്‍ എല്ലാവരും സുരക്ഷിതരായി പുറത്തെത്തി. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സികെ ഷൈജേഷിന്റെ നേതൃത്വത്തില്‍ എംടി റാഷിദ്, മനോജ് കിഴക്കേക്കര, ടി ഷിജേഷ്, സിബിഷാല്‍, സഹീര്‍, സാരംഗ്, സന്തോഷ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Read More :  ഗുണ്ടല്‍പേട്ട് ടു ബത്തേരി കര്‍ണാടക ട്രാൻസ്‌പോർട്ട് ബസ്; 2 യാത്രക്കാരുടെ ബാഗിൽ 20 കിലോയോളം കഞ്ചാവ്, അറസ്റ്റിൽ

 

PREV
Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനും പൊലീസിനും നേരെ ആക്രമണം; കൊല്ലത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്