
തിരുവനന്തപുരം: കരമനയിൽ സമീപവാസിയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൈമനം പാലറ സ്വദേശി അജേഷ് (32) ആണ് കരമന പൊലീസിൻ്റെ പിടിയിലായത്. ഫെബ്രുവരി 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. അയൽവാസിയായ രാധാമണി എന്ന സ്ത്രീയെയാണ് ഇയാൾ ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു. രാധാമണിയമ്മയുടെ മകനും ആക്രമണത്തിൽ പരിക്കേറ്റു. അജേഷ് സ്ഥിരം മദ്യപാനിയും കരമന സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ആണെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ കരമന സി.ഐ സുജിത്, എസ്.ഐമാരായ സന്തു വിജയൻ, ബൈജു, സി.പി.ഒമാരായ സാജൻ, ഉണ്ണികൃഷ്ണൻ, സഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിക്കി യാദവ് കൊലപാതകം; കൃത്യം നടന്നത് സഹിലിന്റെ കുടുംബത്തിന്റെ അറിവോടെ, പിതാവ് അറസ്റ്റിൽ
അക്കാദമിക് അസിസ്റ്റന്റ് ഒഴിവ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിലെ (കിറ്റ്‌സ്) ഹെഡ് ഓഫീസിൽ അക്കാദമിക് അസിസ്റ്റന്റിന്റെ (ഇംഗ്ലീഷ്) താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. പ്രതിമാസ വേതനം 15,000 രൂപ. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും അസൽ എന്നിവ സഹിതം തൈക്കാട് കിറ്റ്‌സ് ഓഫീസിൽ ഫെബ്രുവരി 17 രാവിലെ 11ന് ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2329468, www.kittsedu.org
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam