ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അഞ്ചംഗ സംഘത്തിന്‍റെ കയ്യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് യുവാവ്

Published : Jun 20, 2024, 10:52 AM ISTUpdated : Jun 20, 2024, 10:54 AM IST
ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അഞ്ചംഗ സംഘത്തിന്‍റെ കയ്യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് യുവാവ്

Synopsis

അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് ബൈക്കിൽ പുറത്തിറങ്ങിയതാണ് അമ്പലപ്പാറ സ്വദേശി സന്തോഷ്. ഒരൽപം മുന്നോട്ട് നീങ്ങിയതും സ്കോർപ്പിയോ കാർ സന്തോഷിൻ്റെ ഇരുചക്രവാഹനത്തിന് കുറുകെ നിർത്തി. കാറിൽ എത്തിയ സംഘം സന്തോഷിനെ ആക്രമിച്ച ശേഷം ബലമായി വണ്ടിയിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് സന്തോഷ് പറയുന്നു.

സന്തോഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഇവർ ആരാണെന്നോ എന്താണ് ഉദേശ്യമെന്നോ അറിയില്ലെന്നാണ്  സന്തോഷ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ കാർ പ്രദേശത്ത് കറങ്ങി നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സന്തോഷും ഈ സംഘവും തമ്മിൽ എന്തെങ്കിലും മുൻപരിചയം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലാവിൻ കൊമ്പിലെ കൂടിളകി, തൃശൂരിലെ അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം, 8 പേർക്ക് പരിക്ക്
വീട് പൂട്ടി ആശുപത്രിയിൽ പോയി, തിരികെ വന്നപ്പോൾ വീടില്ല, സിറ്റൗട്ടിൽ ഒരു കുറിപ്പും; പെരുവഴിയിലായി സീന, ജപ്തി നടപ്പാക്കി അർബൻ സഹകരണ ബാങ്ക്