എല്ലാം തയ്യാറാക്കി മീൻ പിടിക്കാൻ കടലിലേക്ക് ഇറങ്ങിയ ബോട്ടാണ്; മീനിന് പകരം 'ചെറാട്ടയില്‍' വാരിക്കൂട്ടിയത് 2.5 ലക്ഷം രൂപ പിഴ

Published : Oct 19, 2025, 08:56 PM IST
Fishing boat

Synopsis

കോഴിക്കോട് ഫിഷിങ് ഹാർബറിൽ നിയമവിരുദ്ധമായി കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനത്തിന് ശ്രമിച്ച ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി. 'ചെറാട്ടയിൽ' എന്ന ബോട്ടിൽ നിന്ന് 15 എൽഇഡി ലൈറ്റുകൾ പിടിച്ചെടുക്കുകയും ഉടമയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

കോഴിക്കോട്: നിയമവിരുദ്ധമായി കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനൊരുങ്ങിയ ബോട്ട് അധികൃതര്‍ പിടികൂടി. മലപ്പുറം എടരിക്കോടിനടുത്ത് ക്ലാരി സ്വദേശി വട്ടപ്പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള 'ചെറാട്ടയില്‍' ബോട്ടാണ് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ നിന്ന് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിന് വിരുദ്ധമായും കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്ന തരത്തിലും ഉയര്‍ന്ന ശേഷിയുള്ള വെളിച്ച സംവിധാനം ഉപയോഗിച്ച് മത്സ്യബന്ധനത്തിന് ഒരുങ്ങവേയാണ് ഹാര്‍ബറില്‍ നിന്ന് ബോട്ട് കസ്റ്റഡിയില്‍ എടുത്തത്.

500,250 വാട്ട് ശേഷിയുള്ള 15 എല്‍ഇഡി ലൈറ്റുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇവരില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ ഓഫ് ഗാര്‍ഡ് രാജേഷ്, ഗാര്‍ഡുമാരായ അരുണ്‍, ജീന്‍ദാസ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ രാജേഷ്, ഷൈജു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്