
കൊല്ലം: പാലരുവിയിലും കുറ്റാലത്തും നീരൊഴുക്ക് കുറഞ്ഞതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ കനാലുകളിലേക്കാണിപ്പോൾ സഞ്ചാരികളുടെ തിരക്ക്. ഇതോടെ ഇറിഗേഷൻ വകുപ്പിന് തലവേദനയായിരിക്കുകയാണ്. അപകടങ്ങൾ പതിവായതോടെ സഞ്ചാരികൾ കനാലുകളിൽ ഇറങ്ങുന്നത് വിലക്കിയിരിക്കുകയാണ് അധികൃതർ
കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി സദാനന്ദപുരത്തുള്ള സബ് കനാലും, സ്റ്റെപ്പ് വാട്ടർ ഫാൾസും. യൂടൂബര്‍മാരെത്തി കനാലിന്റെ വീഡിയോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ ഇട്ടതോടെ സന്ദര്‍ശകരുടെ തിരക്കായി. കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് ആളുകൾ എടുത്തു ചാടുന്നു. ചിലർ അന്പതടിയിലേറെ ഉയരമുള്ള അക്വഡേറ്റിന്റെ മുകളിലൂടെ നടന്നു. മദ്യപിച്ചെത്തുന്നവരും പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ സ്റ്റെപ് വാട്ടർ ഫാൾസിലേക്കുള്ള നീരൊഴുക്ക് ഇറിഗേഷൻ വകുപ്പ് കെട്ടിയടച്ചു. കനാലിൽ സഞ്ചാരികൾ ഇറങ്ങുന്നത് നിരോധിച്ചിരിക്കുകയാണെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
രണ്ട് വര്‍ഷം മുമ്പ് അക്വഡേറ്റിന് മുകളിൽ കൂടി നടന്ന യുവാവ് വീണ് മരിച്ചിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും പലരും ചെറുതും വലുതുമായ അപകടത്തിൽ പെടുന്നതും പതിവാണ്. വിനോദ സഞ്ചാര മേഖലയിലേക്ക് പോകും പോലെ സദാനന്ദപുരത്തെ കനാലിലേക്ക് ഇനി ആരും എത്തേണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam