പമ്പ് ഹൗസിലെ മോട്ടോറുകളുടെ തകരാറാണ് കാരണം.
മലപ്പുറം : നിലമ്പൂര്‍ ചുങ്കത്തറ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി നിലച്ചത് നൂറുകണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു.എടമലയിലുള്ള ശുദ്ധജലപദ്ധതിയാണ് ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്നത്.
എടമല, കളക്കുന്ന് മണലി ചലിക്കുളം പുലിമുണ്ട തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് പദ്ധതിയെ ആശ്രയിച്ചിരുന്നത്.എന്നാല്‍ ഒരു വര്‍ഷത്തോളമായി പദ്ധതി പ്രവര്‍ത്തിക്കുന്നില്ല. പമ്പ് ഹൗസിലെ മോട്ടോറുകളുടെ തകരാറാണ് കാരണം.
ഈ വേനലിന് മുന്നേയെങ്കിലും പ്രശ്നം പരിഹരിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. പല കുടുംബങ്ങളും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
മോട്ടോറുകള്‍ വാങ്ങാന്‍ 13 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ വിളിക്കേണ്ടത് ജല അതോറിറ്റിയാമെന്നും ഇതിനു വരുന്ന താമസമാണ് തടസമെന്നുമാണ് മറുപടി.
