നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ചു, വിദ്യാർത്ഥികൾക്ക് പരിക്ക്, പിന്നാലെ ആസിഡ് കുടിച്ച് ജീവനൊടുക്കി ഓട്ടോ ഡ്രൈവർ

Published : Sep 25, 2025, 09:03 AM IST
Dead

Synopsis

വിദ്യാർഥികളുടെ പരിക്ക് ഗുരുതരമാണെന്ന് കരുതിയാണ് ഡ്രൈവർ അനീഷ് ആസിഡ് കഴിച്ചതെന്നാണ് കരുതുന്നത്.

കാഞ്ഞങ്ങാട്: കാസർകോട് ബേത്തൂർപാറയിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടതിന് പിന്നാലെ ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. പള്ളഞ്ചിയി ലെ കെ. അനീഷ് (40) ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ബേത്തൂർപാറ സ്കൂളിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമാണെന്ന് കരുതിയാണ് ഡ്രൈവർ അനീഷ് ആസിഡ് കഴിച്ചതെന്നാണ് കരുതുന്നത്. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരിക്കേറ്റത്. ഭാര്യ : വീണ, മക്കൾ: നീരജ്, ആരവ്. പരേതനായ കെ.ശേഖരൻ നായരുടെയും സി.കമലക്ഷിയുടെയും മകനാണ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ